സഞ്ജുവോ സ്റ്റോക്‌സോ...ബട്‌ലര്‍ക്കൊപ്പം രാജസ്ഥാന്‍ ഓപ്പണിംഗില്‍ ആര്?

Published : Oct 14, 2020, 06:10 PM ISTUpdated : Oct 14, 2020, 06:15 PM IST

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇറങ്ങും മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് ക്രമത്തിൽ ആശയക്കുഴപ്പം. ജോസ് ബട്‍ലറിന്‍റെ ഓപ്പണിംഗ് പങ്കാളിയായി ബെന്‍ സ്റ്റോക്സിനെ നിലനിര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യവും ശക്തം. രാജസ്ഥാന്‍ ഓപ്പണിംഗിന്‍റെ സാധ്യതകള്‍ പരിശോധിക്കാം.  

PREV
110
സഞ്ജുവോ സ്റ്റോക്‌സോ...ബട്‌ലര്‍ക്കൊപ്പം രാജസ്ഥാന്‍ ഓപ്പണിംഗില്‍ ആര്?

കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നാല് വ്യത്യസ്ത ഓപ്പണിംഗ് സഖ്യത്തെയാണ് രാജസ്ഥാന്‍ റോയല്‍സ് പരീക്ഷിച്ചത്. 
 
210

ആദ്യ വിക്കറ്റില്‍ ഇതുവരെ കുറിച്ച ഉയര്‍ന്ന സ്‌കോര്‍ 27. ഈ സീസണില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടപ്പെടുത്തിയ ടീമാണ് രാജസ്ഥാന്‍. 

310

ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്ത്, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍ എന്നിവര്‍ ടോപ് ഓര്‍ഡറില്‍ ഉണ്ടായിട്ടും ഇതാണ് അവസ്ഥ. 

410

സ്‌മിത്ത് തുടര്‍പരാജയമാകുന്നതിനാലാണ് സ്റ്റോക്‌സിനെ കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബട്‌ലര്‍ക്കൊപ്പം ഓപ്പണറായി പരിഗണിച്ചത്.

510

ഹൈദരാബാദിനെതിരെ സ്റ്റോക്സിന് അഞ്ച് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബട്ട്‌ലര്‍-സ്റ്റോക്‌സ് സഖ്യം സുരക്ഷിതമായ ഓപ്പണിംഗ് ജോഡിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 

610

അതിനാല്‍ ഓപ്പണിംഗില്‍ ഡല്‍ഹിക്കെതിരെയും സ്റ്റോക്‌സ് തുടരാന്‍ സാധ്യതയുണ്ട്. 

710

ബട്ട്‌ലര്‍ക്കൊപ്പം സഞ്ജു സാംസണ്‍ വരട്ടെയെന്ന നിരീക്ഷണവും ശക്തം. അങ്ങനെയെങ്കില്‍ അത് സഞ്ജുവിന് വലിയ അവസരമാകും. 

810

ഡൽഹിക്കെതിരെ ഇറങ്ങും മുൻപ് സ്റ്റോക്സ് ബാറ്റിംഗിലും ബൗളിംഗിലും നെറ്റ്സിൽ പ്രത്യേകം പരിശീലനം നടത്തി. 

910

2017ൽ ഐപിഎല്ലിൽ എത്തിയ സ്റ്റോക്സ് ആകെ 35 കളിയിൽ 640 റൺസും 26 വിക്കറ്റും നേടിയിട്ടുണ്ട്. 

1010

പുറത്താവാതെ നേടിയ 103 റൺസാണ് ഉയർന്ന സ്കോർ. 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് മികച്ച ബൗളിംഗ് പ്രകടനവും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories