Published : Oct 14, 2020, 12:32 PM ISTUpdated : Oct 14, 2020, 12:36 PM IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. ഇതോടെ എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റായി ധോണിയുടെ സംഘത്തിന്. എന്നാല്‍ എപ്പോഴും കാണുന്ന ധോണിയെ അല്ല ഇന്നലെ ഗ്രൗണ്ടില്‍ കണ്ട്. പൊതുവെ ശാന്ത സ്വഭാവക്കാരനായ ധോണി അപൂര്‍വമായിട്ട് മാത്രമേ ദേഷ്യം കാണിക്കാറുള്ളു. ധോണിയുടെ മുഖം തുടുത്ത ഒരു സംഭവം ഇന്നലെ അരങ്ങേറി. 19ാം ഓവറില്‍ ഷാല്‍ദൂള്‍ ഠാകൂര്‍ പന്തെറിയുമ്പോഴായിരുന്നു സംഭവം. രണ്ടാം പന്ത് ഠാകൂര്‍ ഒരു വൈഡ് യോര്‍ക്കെറിഞ്ഞു. ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാന്‍ തൊടാന്‍ കഴിഞ്ഞില്ല. പന്ത് വൈഡായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. അംപയര്‍ വൈഡ് വിളിക്കാനൊരുങ്ങി. എന്നാല്‍ വിക്കറ്റില്‍ പിന്നിലുണ്ടായിരുന്ന ധോണി 'കണ്ണുരുട്ടി' പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു. വൈഡ് വിളിക്കാനോങ്ങിയ കൈകള്‍ അംപയര്‍ ചുരുട്ടികെട്ടി മിണ്ടാതിരുന്നു. ഇതോടെ ധോണിക്കെതിരെ ട്രോളുകളും ഉയര്‍ന്നു. സിഎസ്‌കെ അംപയറെ വിലയ്ക്ക് വാങ്ങിയതാണെന്നൊക്കെ ട്രോളര്‍മാര്‍ അടിച്ചിറക്കി. ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് ധോണി പുറത്തെടുത്തത്. 13 പന്തുകള്‍ നേരിട്ട ധോണി ഒരു കൂറ്റന്‍ സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സ് നേടി. ധോണി ഫോമിലേക്ക് തിരിച്ചുവന്നുവെന്നും ട്രോളര്‍മാരുടെ പക്ഷം. എന്തായാലും അവസാന നാലില്‍ ചെന്നൈ ഉണ്ടാകുമെന്നാണ് പലരും വിശ്വിസിക്കുന്നത്. ചില ട്രോളുകള്‍ കാണാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!