വെടിക്കെട്ടൊക്കെ പണ്ട്, ഈ സീസണില്‍ നനഞ്ഞ പടക്കമായി റസല്‍; ആരാധകര്‍ കട്ടക്കലിപ്പില്‍

First Published Oct 11, 2020, 2:30 PM IST

മുംബൈ: ടി20 ക്രിക്കറ്റിലെ തീപ്പൊരി ബാറ്റ്സ്‌മാന്മാരില്‍ ഒരാളാണ് വിന്‍ഡീസിന്‍റെ ആന്ദ്രേ റസല്‍. ഐപിഎല്ലിലും പല സീസണുകളില്‍ റസലാട്ടം ആരാധകര്‍ കണ്ടിരിക്കുന്നു. എന്നാല്‍ റസലിന് എന്തുപറ്റി എന്ന് ചോദിക്കുകയാണ് ആരാധകരിപ്പോള്‍. നനഞ്ഞ പടക്കം പോലെയായി ഈ സീസണില്‍ റസല്‍. ഇതുവരെ 30+ സ്‌കോര്‍ ഒരു മത്സരത്തിലും താരത്തിന് നേടാനായിട്ടില്ല. ഇതോടെ റസലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ വമ്പന്‍ പരാജയമാണ് ആന്ദ്രേ റസല്‍.
undefined
കൊല്‍ക്കത്തയ്‌ക്കായി കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 55 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 24.
undefined
പല മത്സരങ്ങളിലും ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെയിറങ്ങിയിട്ടും ആകെ നേരിടാന്‍ കഴിഞ്ഞത് 40 പന്തുകള്‍ മാത്രം.
undefined
കൂറ്റനടികള്‍ക്ക് പേരുകേട്ട താരം ഈ സീസണില്‍ ആകെ നേടിയത് നാല് വീതം സിക്‌സും ഫോറും.
undefined
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ 5 റണ്‍സില്‍ പുറത്ത്.
undefined
അര്‍ഷ്‌ദീപ് സിംഗിന്‍റെ വൈഡ് യോര്‍ക്കറില്‍ ബാറ്റുവെച്ച താരം വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.
undefined
ഇതോടെ ആന്ദ്രേ റസലിന്‍റെ ഭാവിയെ കുറിച്ച് ആരാധകര്‍ തലപുകച്ചു തുടങ്ങി.
undefined
പഞ്ചാബിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതും മറ്റൊരു തലവേദന.
undefined
ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരം മൈതാനം വിടുകയായിരുന്നു.
undefined
കാല്‍മുട്ടിനേറ്റ പരിക്കിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല.
undefined
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 204.81 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സാണ് റസല്‍ നേടിയത്.
undefined
2019ല്‍ മാത്രം 52 സിക്‌സും 31 ഫോറും പിറന്ന കൈകളാണ് ഇപ്പോള്‍ കിതയ്‌ക്കുന്നത്.
undefined
ഐപിഎല്‍ ചരിത്രത്തില്‍ 70 മത്സരങ്ങളില്‍ എട്ട് അര്‍ധ സെഞ്ചുറികളടക്കം 1455 റണ്‍സ് നേടിയിട്ടുണ്ട് റസല്‍.
undefined
ഐപിഎല്‍ കരിയറിലാകെ 183.96 സ്‌ട്രൈക്ക് റേറ്റും 30.95 ശരാശരിയുമുള്ള താരത്തിനാണ് ഇപ്പോഴത്തെ ദയനീയാവസ്ഥ.
undefined
ഈ സീസണില്‍ അഞ്ച് വിക്കറ്റ് നേടി എന്നതുമാത്രമാണ് ചെറിയ ആശ്വാസം.
undefined
മോശം ബാറ്റിംഗ് പ്രകടനത്തിന് റസലിനെ കടന്നാക്രമിക്കുകയാണ് ആരാധകര്‍.
undefined
കഴിഞ്ഞ സീസണില്‍ ഒരുപരിധി വരെ കൊല്‍ക്കത്തയെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയ താരത്തില്‍ നിന്ന് വമ്പന്‍ ഇന്നിംഗ്‌സുകള്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം.
undefined
റസലിനെ ഓപ്പണിംഗ് ഇറക്കണം എന്ന ആവശ്യം പോലും ശക്തമാണ്.
undefined
നരെയ്‌നെ ഓപ്പണിംഗില്‍ ഇറക്കി പണിവാങ്ങിയ കൊല്‍ക്കത്തയോടാണ് ആരാധകര്‍ ഇത് പറയുന്നത്.
undefined
അതിനാല്‍ തന്നെ ഓപ്പണിംഗ് സ്ഥാനത്തേക്ക് റസലിനെ പരിഗണിക്കുക പ്രയാസം.
undefined
റസലിന്‍റെ കാര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുംനിരാശയുണ്ട്.
undefined
എന്നാല്‍ റസലില്‍ നിന്ന് വെടിക്കെട്ട് പ്രകടനം ഇപ്പോഴും പ്രതീക്ഷിക്കുന്നു ടീം.
undefined
റസല്‍ അതിശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷ ആരാധകര്‍ക്കുമുണ്ട്.
undefined
എന്നാല്‍ നിലവിലെ പരിക്കില്‍ നിന്ന് താരം എപ്പോള്‍ തിരിച്ചെത്തും എന്നത് ആശങ്ക കൂട്ടുന്നു.
undefined
undefined
click me!