ആര്‍സിബിയോട് എന്തുകൊണ്ട് തോറ്റമ്പി; ധോണി പഴിക്കുന്നത് ഇവരെയൊക്കെ

First Published Oct 11, 2020, 12:00 PM IST

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും തോല്‍വി വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 37 റണ്‍സിനായിരുന്നു കോലിപ്പടയോട് ധോണിപ്പടയുടെ തോല്‍വി. എം എസ് ധോണിയടക്കമുള്ള വമ്പന്‍ പേരുകാരെല്ലാം വന്‍ പരാജയമായപ്പോള്‍ ടീം ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. തോല്‍വിയുടെ കാരണങ്ങള്‍ മത്സരശേഷം വിശദീകരിച്ചു ചെന്നൈ നായകന്‍ എം എസ് ധോണി. 

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
undefined
സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 1694, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 1328.
undefined
ജയത്തോടെ ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണു.
undefined
തോല്‍വിയുടെ കാരണങ്ങള്‍ എന്തെന്ന് മത്സരശേഷം വ്യക്തമാക്കി ചെന്നൈ നായകന്‍ ധോണി.
undefined
മോശം പ്രകടനത്തില്‍ ബാറ്റിംഗ് നിരയെ പഴിക്കുകയായിരുന്നു ധോണി.
undefined
ഇന്നും ബാറ്റിംഗ് പ്രശ്നങ്ങള്‍ നേരിട്ടും. ആ പ്രശ‌്‌നം പരിഹരിക്കാന്‍ ഉടന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും ധോണി പറഞ്ഞു.
undefined
അവസാന നാല് ഓവറില്‍ ഞങ്ങള്‍ക്ക് ബൗളിംഗ് പിഴച്ചുവെന്നും ധോണി സമ്മതിച്ചു.
undefined
ബാറ്റിംഗ് നിരയില്‍ 40 പന്തില്‍ 42 റണ്‍സെടുത്ത അമ്പാട്ടി റായുഡുവായിരുന്നു ടോപ് സ്‌കോറര്‍.
undefined
28 പന്തില്‍ 33 റണ്‍സെടുത്ത ജഗദീശനായിരുന്നു രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍.
undefined
ഷെയ്‌ന്‍ വാട്‌സണും(14), എം എസ് ധോണിയും(10) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് താരങ്ങള്‍.
undefined
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിക്ക് ഇത്തവണയും പിഴക്കുകയായിരുന്നു
undefined
ആറ് പന്തില്‍ ഒരു സിക്സ് അടക്കം 10 റണ്‍സെടുത്ത ധോണി ചാഹലിനെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഗുര്‍കീരത് സിംഗിന് ക്യാച്ച് നല്‍കി മടങ്ങി.
undefined
click me!