സൂപ്പര്‍ താരത്തിന് പരിക്ക്; ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുമ്പെ ഡല്‍ഹിക്ക് തിരിച്ചടി- സാധ്യത ഇലവന്‍

First Published Oct 5, 2020, 4:02 PM IST

ദുബായ്: ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുന്ന ഡല്‍ഹി കാപിറ്റല്‍സിന് മത്സരത്തിന് മുമ്പെ കനത്ത തിരിച്ചടി. മികച്ച ഫോമില്‍ കളിക്കുന്ന അവരുടെ സ്പിന്‍ ബൗളര്‍ അമിത് മിശ്രയ്ക്ക് കളിക്കാനാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഐപില്ലില്‍ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ അശ്വിന് പരിക്കേറ്റപ്പോഴാണ് മിശ്ര ടീമിലെത്തിയിരുന്നത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. മിശ്രയ്ക്ക് പകരം ഇശാന്ത് ശര്‍മ ഇന്ന് ടീമിലേക്ക് തിരിച്ചെത്തും. ഡല്‍ഹിയുടെ സാധ്യതാ ഇലവന്‍ നോക്കാം...

പൃഥ്വി ഷാമികച്ച ഫോമിലാണ് പൃഥ്വി ഷാ. എന്നാല്‍ സ്ഥിരതയാണ് യുവതാത്തെ കുഴക്കുന്ന പ്രശ്‌നം. ഡല്‍ഹി ഓപ്പണര്‍ കൊല്‍ക്കയ്ക്കിതെ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
undefined
ശിഖര്‍ ധവാന്‍മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും ധവാന്റെ ബാറ്റില്‍ നിന്ന് ഇതുവരെ വലിയ സ്‌കോറുകള്‍ വന്നിട്ടില്ല. ഈയൊരു മത്സരത്തില്‍കൂടി താരത്തിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അജിന്‍ക്യ രഹാനെ ടീമിലെത്തിയേക്കും.
undefined
ശ്രേയസ് അയ്യര്‍ഡല്‍ഹിയുടെ വിശ്വസിക്കാവുന്ന താരം. ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുമ്പോഴെല്ലാം ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെ 38 പന്തില്‍ 88 റണ്‍സാണ് അയ്യര്‍ നേടിയത്.
undefined
ഋഷഭ് പന്ത്ഇനിയും തന്റെ ശരിയായ ഫോമിലേക്ക് ഉയരാന്‍ പന്തിന് സാധിച്ചിട്ടില്ല. തുടക്കം നന്നാവാറുണ്ടെങ്കിലും അവസാനങ്ങളില്‍ താരം പതറിയതാണ് ഇതുവരെയുള്ള മത്സരങ്ങള്‍ തെളിയിക്കുന്നത്.
undefined
ഷിംറോണ്‍ ഹെറ്റ്മയേര്‍കാര്യമായ അവസരങ്ങളൊന്നും ഇതുവരെ വെസ്റ്റ് ഇന്‍ഡീസ് താരത്തിന് ലഭിച്ചിട്ടില്ല. കിട്ടിയപ്പോഴാവട്ടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുമില്ല.
undefined
മാര്‍കസ് സ്‌റ്റോയിനിസ്ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ ഡല്‍ഹിയുടെ തുരുപ്പുചീട്ടായ താരമാണ് സ്റ്റോയിനിസ്. ഓസീസ് ഓള്‍റൗണ്ടറില്ലാത്ത ഒരു ലൈനപ്പ് ഡല്‍ഹി ആലോചിക്കില്ല.
undefined
ആര്‍ അശ്വിന്‍പരിക്കില്‍ നിന്ന് മോചിതനായി അടുത്തിടെയാണ് താരം ഡല്‍ഹി നിരയില്‍ തിരിച്ചെത്തിയത്. മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
undefined
കഗിസോ റബാദഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് റബാദ. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് മോശം പ്രകടനം പുറത്തെടുത്തത്.
undefined
ആന്റിച്ച് നോര്‍ജെറബാദയ്‌ക്കൊപ്പം ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ലോട്ടറിയായിരുന്നു സീസണില്‍ നോര്‍ജെയുടെ വരവ്.
undefined
ഇശാന്ത് ശര്‍മസീസണില്‍ പരിക്കിന്റെ പിടിയിലായിരുന്നു ഇശാന്ത്. ഇതിനിടെ ഒരു മത്സരം കളിച്ചു. ഇന്ന് അമിത് മിശ്രയ്ക്ക് പകരം ടീമിലെത്തിയേക്കും.
undefined
ഹര്‍ഷല്‍ പട്ടേല്‍കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹര്‍ഷല്‍ പട്ടേലിന് ഇന്നും അവസരം നല്‍കും.
undefined
click me!