Published : Oct 19, 2020, 09:54 AM ISTUpdated : Oct 19, 2020, 10:06 AM IST
ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- കിംഗ്‌സ് ഇലന്‍ പഞ്ചാബ് മത്സരം കണ്ടവര്‍ക്ക് ഇതുവരെ ശ്വാസം വീണിട്ടില്ല!. ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ആവേശപ്പോരിനാണ് ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. സമനിലയും ആദ്യ സൂപ്പര്‍ ഓവര്‍ ടൈയും പിന്നിട്ട് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മുംബൈ- പഞ്ചാബ് മത്സരം വിശേഷണങ്ങള്‍ക്കപ്പുറം. നാടകീയതയും സസ്‌പെന്‍സുകളും ട്വിസ്റ്റുകളും ആവോളം നിറഞ്ഞ ആ നിമിഷങ്ങള്‍ ആരാധകര്‍ക്ക് വീണ്ടും ഓര്‍ത്തെടുക്കാം. ബുമ്രയുടേയും ഷമിയുടേയും ബോള്‍ട്ടിന്‍റെയും യോര്‍ക്കറുകളും മായങ്കിന്‍റെ ക്ലാസിക് സേവും മിന്നല്‍ റണ്ണൗട്ടുകളും ഒടുവില്‍ യൂണിവേഴ്‌സല്‍ ബോസിന്‍റെ കൂറ്റന്‍ സിക്‌സറും മിഴിവേറിയ ആ തീപ്പൊരി മത്സരത്തിലെ ചങ്കിടിപ്പേറ്റിയ നിമിഷങ്ങളിലൂടെ ഒന്ന് തിരിഞ്ഞുനോക്കാം.
രണ്ട് വൈഡ് പിറന്ന ഓവറില്‍ ജോര്‍ദാന്‍ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും നാലാം പന്തില്‍ പാണ്ഡ്യ റണ്ണൗട്ട്.
രണ്ട് വൈഡ് പിറന്ന ഓവറില്‍ ജോര്‍ദാന്‍ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും നാലാം പന്തില്‍ പാണ്ഡ്യ റണ്ണൗട്ട്.
1925
അവസാന പന്തില്‍ മായങ്കിന്‍റെ ബൗണ്ടറി ലൈന്‍ സേവ് കൂടിയായതോടെ മുംബൈക്ക് 11/1 എന്ന സ്‌കോര്‍ മാത്രം.
അവസാന പന്തില്‍ മായങ്കിന്‍റെ ബൗണ്ടറി ലൈന്‍ സേവ് കൂടിയായതോടെ മുംബൈക്ക് 11/1 എന്ന സ്‌കോര്‍ മാത്രം.
2025
പിന്നെക്കണ്ടത് യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിന്‍റെ തനിസ്വരൂപം.
പിന്നെക്കണ്ടത് യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിന്‍റെ തനിസ്വരൂപം.
2125
12 റണ്‍ ലക്ഷ്യത്തിലേക്ക് ക്രീസിലെത്തിയ ക്രിസ് ഗെയ്‌ല്‍ ബോള്‍ട്ടിന്‍റെ ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ചു.
12 റണ്‍ ലക്ഷ്യത്തിലേക്ക് ക്രീസിലെത്തിയ ക്രിസ് ഗെയ്‌ല്‍ ബോള്‍ട്ടിന്‍റെ ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ചു.
2225
പിന്നെയെല്ലാം അനായാസമെന്ന് തോന്നിച്ച നിമിഷങ്ങള്‍.
പിന്നെയെല്ലാം അനായാസമെന്ന് തോന്നിച്ച നിമിഷങ്ങള്‍.
2325
നാലാം പന്തും ബൗണ്ടറി പായിച്ച് മായങ്ക് നാടകീയ മത്സരത്തിന് അവസാനം കുറിച്ചു.
നാലാം പന്തും ബൗണ്ടറി പായിച്ച് മായങ്ക് നാടകീയ മത്സരത്തിന് അവസാനം കുറിച്ചു.
2425
രണ്ട് പന്ത് ബാക്കിനില്‍ക്കേ സൂപ്പര്‍ ഓവര്‍ 2.0യില്‍ പഞ്ചാബിന് സൂപ്പര്‍ ജയം.
രണ്ട് പന്ത് ബാക്കിനില്‍ക്കേ സൂപ്പര്‍ ഓവര്‍ 2.0യില്‍ പഞ്ചാബിന് സൂപ്പര്‍ ജയം.
2525
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരത്തില്‍ മൂന്നാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. മുംബൈക്ക് പൊരുതിത്തോറ്റതിന്‍റെ അഭിമാനവും.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരത്തില്‍ മൂന്നാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. മുംബൈക്ക് പൊരുതിത്തോറ്റതിന്‍റെ അഭിമാനവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!