ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ജയിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യതയായി. മുംബൈ ഇന്ത്യന്‍സ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സാവട്ടെ പുരത്താവുകയും ചെയ്തു. ബാക്കിയുള്ള ആറ് ആറ് ടീമുകളില്‍ ആരും പുറത്ത് പോവാം. ആരും പ്ലേ ഓഫിന് യോഗ്യത നേടാം. മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ നാലിനെ കുറിച്ച് അവസാന ചിത്രം കിട്ടും. ഇന്ന് ഉച്ചയ്ക്ക് 3.30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താവും. വൈകിട്ട് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ തോല്‍ക്കുന്നവരും പുറത്താവും. നാളെ ഡല്‍ഹി കാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരവും നിര്‍ണായകമാണ്. അവസാ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും സാധ്യതയേറും. ഇതിനിടെ ഓരോ ടീമിന്റെയും ആരാധകര്‍ കൂട്ടലും കിഴിക്കലും തുടങ്ങി. ക്രിസ്റ്റഫര്‍ നോളന്‍ സിനിമകളെ വെല്ലുന്ന ക്ലൈമാക്‌സാണ് ഐപിഎല്ലിനെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ചില ട്രോളുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!