റിയാൻ പരാഗിന്റെ ഈ പിഴവിന് രാജസ്ഥാൻ റോയൽസ് നൽകേണ്ടിവന്നത് കനത്ത വില.
വ്യക്തിഗത സ്‌കോർ പത്തിൽ നിൽക്കേ ജീവൻ നീട്ടിക്കിട്ടിയ ഗെയ്ൽ പിന്നെ ക്രീസിൽ കൊടുങ്കാറ്റായി.
യൂണിവേഴ്സ് ബോസിന്റെ ബാറ്റിൽ നിന്ന് പറന്നത് ആറ് ഫോറും എട്ട് സിക്സും.
ട്വന്റി 20 ക്രിക്കറ്റിൽ ആയിരം സിക്സ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഗെയിലിന് സ്വന്തം.
രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ് ബഹുദൂരം പിന്നിൽ.
സെഞ്ചുറിക്ക് ഒറ്റ റൺ അകലെ ഗെയിൽ വീണു.
ഐപിഎല്ലിൽ ഗെയിലിന്റെ ഇന്നിംഗ്സ് 99ൽ അവസാനിക്കുന്നത് രണ്ടാം തവണ.
കഴിഞ്ഞ വർഷം ബാംഗ്ലൂരിനെതിരെ പുറത്താവാതെ 99 റൺസെടുത്തിരുന്നു.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ താരവും മറ്റാരുമല്ല.
131 കളിയിൽ 349 സിക്സാണ് ഗെയിൽ പറത്തിയത്.
ഈ സീസണിൽ ആറ് കളിയിൽ മൂന്ന് അർധസെഞ്ച്വറിയോടെ 276 റൺസാണ് ഗെയിലിന്റെ സമ്പാദ്യം.
ആകെ ആറ് സെഞ്ചുറിയോടെ 4760 റൺസും.
Web Desk