മൂന്ന് മലയാളികള്‍ക്ക് പുറമെ, ഗെയ്ല്‍, രഹാനെ, താഹിര്‍; മിഡ് സീസണ്‍ ട്രാന്‍സ്ഫറിന് യോഗ്യരായ ഐപിഎല്‍ താരങ്ങള്‍

First Published Oct 7, 2020, 3:03 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ട്രാന്‍സ്ഫര്‍കാലം കൂടി വരാനിരിക്കുനനു. മീഡ് സീസണ്‍ ട്രാന്‍സ്ഫര്‍. എല്ലാ ടീമുളകളും ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ട്രാന്‍സ്്ഫര്‍ ആരംഭിക്കും. അഞ്ച് ദിവസത്തിനിടെ മറ്റൊരു ഐപിഎല്‍ ടീമുകളിലെ താരങ്ങളെ വായ്പാടിസ്ഥാനത്തില്‍ വാങ്ങാം. എല്ലാ താരങ്ങളെയും സ്വന്തമാക്കാന്‍ കഴിയില്ല. ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. 

കഴിഞ്ഞ സീസണില്‍ കളിപ്പിക്കാത്ത താരങ്ങളെ വായ്പയില്‍ ടീമുകള്‍ക്കു പരസ്പരം വാങ്ങുന്നതിന് മാത്രമാണ് അവസരമുണ്ടായരുന്നത്. എന്നാല്‍ ഇത്തവണ ഐപിഎല്‍ ഭരണസമിതി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടീമിനായി രണ്ടില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരത്തിനെ വായ്പയില്‍ നല്‍കാന്‍ അനുവാദമില്ല.
undefined
രണ്ടു ഫ്രാഞ്ചൈസികളും പരസ്പരം സമ്മതം മൂളുന്നതിനൊപ്പം താരത്തിന്റെ കൂടി സമ്മതമുണ്ടായാല്‍ മാത്രമേ ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ. കഴിഞ്ഞ സീസണിലാണ് ബിസിസിഐ ഐപിഎലില്‍ മിഡ്‌സീസണ്‍ ട്രാന്‍സ്ഫര്‍ സമ്പ്രദായം കൊണ്ടുവന്നത്.
undefined
ചില ടീമുകള്‍ക്ക് ഇനിയും മികച്ച ടീമിനെ ഒരുക്കാനായിട്ടില്ല. ചില മികച്ച താരങ്ങള്‍ക്ക് കളിക്കാന്‍ കാര്യമായ അവസരം ലഭിച്ചിട്ടുമില്ല. അത്തരം ടീമുകള്‍ക്കും താരങ്ങള്‍ക്കും വേണ്ടിയാണ് ഐപിഎല്‍ മിഡ്‌സീസണ്‍ ട്രാന്‍സ്ഫര്‍.
undefined
കഴിഞ്ഞ സീസണില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത അണ്‍കാപ്പ്ഡ് പ്ലയേഴ്‌സിനെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ സീസണില്‍ രാജ്യാന്തര താരങ്ങളെയും മിഡ്‌സീസണ്‍ ട്രാന്‍സ്ഫറില്‍ കൈമാറാം.
undefined
പല ടീമുകളും അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയതിനാല്‍ മിഡ്‌സീസണ്‍ ട്രാന്‍സ്ഫറില്‍ ചില മികച്ച താരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. ക്രിസ് ഗെയ്ല്‍, അജിന്‍ക്യ രഹാനെ, ആന്‍ഡ്രൂ ടൈ എന്നിവാണ് ഇതിലെ പ്രധാന താരങ്ങള്‍.
undefined
പല ടീമുകളും അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയതിനാല്‍ മിഡ്‌സീസണ്‍ ട്രാന്‍സ്ഫറില്‍ ചില മികച്ച താരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. ക്രിസ് ഗെയ്ല്‍, അജിന്‍ക്യ രഹാനെ, ആന്‍ഡ്രൂ ടൈ എന്നിവാണ് ഇതിലെ പ്രധാന താരങ്ങള്‍.
undefined
മുംബൈ ഇന്ത്യന്‍സ്: ധവാല്‍ കുല്‍ക്കര്‍ണി, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചെല്‍ മക്ലെനഗന്‍, ക്രിസ് ലിന്‍, നതാന്‍ കൂള്‍ട്ടര്‍നൈല്‍, ആദിത്യ താരെ, അനുകുല്‍ റോയ്, ജയന്ത് യാദവ്, സൗരഭ് തിവാരി, മൊഹ്സിന്‍ ഖാന്‍, ദിഗ്വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വന്ത് റായ്.
undefined
സണ്‍റൈസേഴ്സ് ഹൈദബാദ്: മുഹമ്മദ് നബി, ഫാബിയന്‍ അലെന്‍, വൃധിമാന്‍ സാഹ, വിജയ് ശങ്കര്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാല്‍ലേക്ക്, സന്ദീപ് ശര്‍മ, ഷഹബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, വിരാട് സിങ്, ബവനക സന്ദീപ്, സഞ്ജയ് യാദവ്.
undefined
രാജസ്ഥാന്‍ റോയല്‍സ്: വരുണ്‍ ആരോണ്‍, മനന്‍ വോറ, മഹിപാല്‍ ലൊംറോര്‍, കാര്‍ത്തിക് ത്യാഗി, ഒഷാനെ തോമസ്, മായങ്ക് മര്‍ക്കാണ്ഡെ, അങ്കിത് രാജ്പൂത്, ശശാങ്ക് സിങ്, അനിരുദ്ധ ജോഷി, ആന്‍ഡ്രു ടൈ, ആകാഷ് സിങ്, അനൂജ് റാവത്ത്.
undefined
കിങ്സ് ഇലവന്‍ പഞ്ചാബ്: ക്രിസ് ഗെയ്ല്‍, മന്‍ദീപ് സിങ്, മുജീബുര്‍ റഹ്മാന്‍, മുരുഗന്‍ അശ്വിന്‍, ദീപക് ഹൂഡ, ഇഷാന്‍ പൊറെല്‍, ക്രിസ് ജോര്‍ഡന്‍, സിമ്രന്‍ സിങ്, അര്‍ഷ്ദീപ് സിങ്, ദര്‍ശന്‍ നല്‍കാണ്ടെ, ഹാര്‍ഡസ് വില്‍ജോന്‍, ഹര്‍പ്രീത് ബ്രാര്‍, ജഗസീശ സുചിത്, തജീന്ദര്‍ സിങ്.
undefined
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍: മൊയീന്‍ അലി, മുഹമ്മദ് സിറാജ്, പാര്‍ഥിവ് പട്ടേല്‍, ഗുര്‍കീരത് സിങ്, പവന്‍ നേഗി, ഉമേഷ് യാദവ്, ജോഷ് ഫിലിപ്പെ, ക്രിസ് മോറിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ഷഹബാസ് അഹമ്മദ്, പവന്‍ ദേശ്പാണ്ഡെ, ആദം സാംപ.
undefined
ചെന്നൈ സൂപ്പര്‍ കിങ്സ്: കെഎം ആസിഫ്, ഇമ്രാന്‍ താഹിര്‍, നാരായണ്‍ ജഗദീശന്‍, കാരണ്‍ ശര്‍മ, മിച്ചല്‍ സാന്റ്നര്‍, മോനു കുമാര്‍, ഋതുരാജ് ഗെയ്കവാദ്, ആര്‍ സായ് കിഷോര്‍, ജോഷ് ഹേസല്‍വുഡ്.
undefined
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്: സന്ദീപ് വാര്യര്‍, ടോം ബാന്റണ്‍, പ്രസിദ്ധ് കൃഷ്ണ, റിങ്കു സിങ്, സിദ്ധേഷ് ലാദ്, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ഥ്, നിഖില്‍ നായിക്ക്, അലി ഖാന്‍.
undefined
ഡല്‍ഹി ക്യാപ്പിറ്റല്‍സ്ഛ: അജിന്‍ക്യ രഹാനെ, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലെക്സ് ക്യാരി, ലളിത് യാദവ്, ഡാനിയേല്‍ സാംസ്, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ശര്‍മ.
undefined
click me!