ഇന്ത്യയുടെ ബ്രെറ്റ് ലീ; യുവതാരത്തെക്കുറിച്ച് ബെന്‍ സ്റ്റോക്സ്

First Published Oct 6, 2020, 9:20 PM IST

അുബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം കാര്‍ത്തിക് ത്യാഗിയെ പ്രശംസകൊണ്ട് മൂടി സഹതാരം ബെന്‍ സ്റ്റോക്സ്.

ഐപിഎല്‍ അരങ്ങേറ്റത്തിലെ തന്‍റെ ആദ്യ ഓവറില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ സിക്സിന് പറത്തിയെങ്കിലും അതേ ഓവറില്‍ ക്ലാസിക് ബൗണ്‍സറില്‍ ക്വിന്‍റണ്‍ ഡീകോക്കിനെ ജോസ് ബട്‌ലറുട കൈകളിലെത്തിച്ചാണ് ത്യാഗി ഐപിഎല്ലില്‍ വരവറിയിച്ചത്.
undefined
പവര്‍ ഹിറ്റര്‍മാരുടെ നീണ്ട നിരയുള്ള മുംബൈക്കെതിരെ നാലോവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ത്യാഗി ഭേദപ്പെട്ട പ്രകടനമാണ് അരങ്ങേറ്റ മത്സരത്തില്‍ പുറത്തെടുത്തത്.
undefined
ത്യാഗിയുടെ ബൗളിംഗ് ആക്ഷന്‍ കണ്ട് ഇതുപോലെയുള്ള ആക്ഷന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ആരാധകര്‍ ആലോചിക്കുന്നതിനിടെ ബെന്‍ സ്റ്റോക്സിന്‍റെ ട്വീറ്റെത്തി.
undefined
ബ്രെറ്റ് ലീയുടെ റണ്ണപ്പും ഇഷാന്ത് ശര്‍മയുടെ ചാട്ടവും എന്നായിരുന്നു സ്റ്റോക്സിന്‍റെ ട്വീറ്റ്.
undefined
ബൗളിംഗില്‍ ത്യാഗിയുടെ റോള്‍ മോഡലും ബ്രെറ്റ് ലീ ആണെന്നതാണ് മറ്റൊരു കൗതുകം.
undefined
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി 11 വിക്കറ്റ് വീഴ്ത്തി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ത്യാഗി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു.
undefined
ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 1.30 കോടി രൂപക്കാണ് രാജസ്ഥാന്‍ ത്യാഗിയെ ടീമിലെടുത്തത്.
undefined
സ്ഥിരമായി 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ത്യാഗി ശിവം മാവിക്കും കമലേഷ് നാഗര്‍കോട്ടിക്കുമൊപ്പം ഇന്ത്യയുടെ ഭാവി പേസ് പ്രതീക്ഷയാണ്.
undefined
click me!