ഇന്ത്യന്‍ വന്‍മരങ്ങളെല്ലാം പുറത്ത്! ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; ക്യാപ്റ്റന്‍ വമ്പന്‍ സര്‍പ്രൈസ്

Published : Oct 15, 2020, 06:11 PM ISTUpdated : Oct 15, 2020, 06:22 PM IST

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ പാതിവഴി പിന്നിട്ടിരിക്കുന്നു. സര്‍പ്രൈസ് പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിച്ചവരും ആന്ദ്രേ റസലിനെ പോലെ നനഞ്ഞ പടക്കമായ വമ്പന്‍മാരും ഇക്കുറിയുണ്ട്. പോരാട്ടം തീപിടിച്ചിരിക്കേ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഫാന്‍റസി ഇലവനെ തെര‍ഞ്ഞെടുത്തിരിക്കുകയാണ് വിന്‍ഡീസ് മുന്‍താരം ഇയാന്‍ ബിഷപ്പ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പോലും ഇടംപിടിക്കാതിരുന്ന ഈ ഇലവനിലെ ക്യാപ്റ്റനും വലിയ സര്‍പ്രൈസാണ്.   

PREV
120
ഇന്ത്യന്‍ വന്‍മരങ്ങളെല്ലാം പുറത്ത്! ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; ക്യാപ്റ്റന്‍ വമ്പന്‍ സര്‍പ്രൈസ്

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ കെ എല്‍ രാഹുലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഫാഫ് ഡുപ്ലസിയുമാണ് ഓപ്പണര്‍മാര്‍.

220

കെ എല്‍ രാഹുല്‍ തന്നെയാണ് ടീമിന്‍റെ വിക്കറ്റ് കീപ്പറും. 

320

മൂന്നാം നമ്പറിലെത്തുന്നത് സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മാച്ച് വിന്നറായി മാറിയ സൂര്യകുമാര്‍ യാദവ്. 

420

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ യുവനിരയെ നയിക്കുന്ന വിശ്വസ്‌ത ബാറ്റ്സ്‌മാന്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍.

520

ഡല്‍ഹിയുടെ അത്ഭുത കുതിപ്പിന് പിന്നിലെ ബുദ്ധിശാലിയായ ശ്രേയസാണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റന്‍. 

620

ക്യാപ്റ്റന്‍റെ കാര്യത്തില്‍ ബിഷപ്പിന്‍റെ സര്‍പ്രൈസ് കൗതുകമുണര്‍ത്തുന്നതാണ്.

720

രോഹിത് ശര്‍മ്മ, വിരാട് കോലി, എം എസ് ധോണി എന്നിവരെല്ലാം പട്ടികയില്‍ നിന്ന് പുറത്ത്. 

820

മുംബൈ ഇന്ത്യന്‍സിന്‍റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് കക്ഷി. 

920

ആറാം നമ്പറിലെത്തുന്ന മുംബൈ ഇന്ത്യന്‍സ് ഹിറ്റര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിലെ മറ്റൊരു സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍.

1020

രണ്ട് സ്‌പിന്നര്‍മാരാണ് ഇയാന്‍ ബിഷപ്പിന്‍റെ സ്വപ്‌ന ഇലവനിലുള്ളത്. 
 
1120

എതിരാളികളെ വട്ടംകറക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം റാഷിദ് ഖാനാണ് ഇവരിലൊരാള്‍. 

1220

റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന്‍റെ നിര്‍ണായക താരം യുസ്‌വേന്ദ്ര ചാഹലമാണ് ടീമിലെ രണ്ടാം സ്‌പിന്നര്‍.

1320

മൂന്ന് പേസര്‍മാരെയും ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

1420

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ മുഹമ്മദ് ഷമിയാണ് പേസര്‍മാരില്‍ ഒരാള്‍.
 
1520

ഡല്‍ഹി കാപിറ്റല്‍സിന്‍റെ പേസാക്രമണം നയിക്കുന്ന ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കാഗിസോ റബാഡയാണ് രണ്ടാമന്‍. 
 
1620

മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് കുന്തമുന ജസ്‌പ്രീത് ബുമ്രയും ഇയാന്‍ ബിഷപ്പിന്‍റെ പേസ് നിരയിലുണ്ട്. 

1720

ഇലവനില്‍ നിന്ന് പുറത്തായ കോലി സീസണില്‍ ഏഴ് മത്സരങ്ങളില്‍ 256 റണ്‍സാണ് ആര്‍സിബിക്കായി നേടിയത്. എന്നാല്‍ ടീം മൂന്നാം സ്ഥാനത്തുണ്ട് എന്നത് കോലിക്ക് പ്രതീക്ഷയാണ്. 
 
1820

എം എസ് ധോണിക്കാവട്ടെ എട്ട് മത്സരങ്ങളില്‍ 133 റണ്‍സേയുള്ളൂ. പോയിന്‍റ് പട്ടികയില്‍ ചെന്നൈ ആറാം സ്ഥാനത്തും. ഇതാണ് ധോണിക്ക് പാരയായത്. 

1920

ഏഴ് മത്സരങ്ങളില്‍ 216 റണ്‍സാണ് മുംബൈ ഓപ്പണറായ രോഹിത് ശര്‍മ്മയ്ക്കു‌ള്ളത്. മുംബൈ പോയിന്‍റ് പട്ടികയില്‍ രണ്ടാമതുണ്ട് എന്നത് ഹിറ്റ്‌മാനെ തുണച്ചില്ല.  

2020

ഇപ്പോള്‍ പുറത്തായ വമ്പന്‍ പേരുകാരില്‍ ചിലരെങ്കിലും സീസണ്‍ അവസാനിക്കുമ്പോള്‍ ഇയാന്‍ ബിഷപ്പിന്‍റെ ഇലവനില്‍ സ്ഥാനം പിടിക്കും എന്ന് പ്രതീക്ഷിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories