Published : Nov 01, 2020, 07:25 PM ISTUpdated : Nov 01, 2020, 07:35 PM IST
അബുദാബി: 'ഈ സീസണോടെ വിരമിക്കാന്‍ പദ്ധതിയില്ല', 'തല' ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ എം എസ് ധോണിയുടെ വായില്‍ നിന്നുതന്നെ കേട്ടു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് മുമ്പ് കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തിനായിരുന്നു ധോണിയുടെ ഈ മറുപടി. ധോണി തുടര്‍ന്നും കളിക്കും എന്നറിഞ്ഞ് തുള്ളിച്ചാടുകയാണ് 'തല' ആരാധകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട ചില പ്രതികരണങ്ങള്‍ നോക്കാം.