തിരിച്ചെത്താന്‍ സൂപ്പര്‍താരം, നിര്‍ണായകം ഇവര്‍; സണ്‍റൈസേഴ്‌സ് സാധ്യത ഇലവന്‍

First Published Nov 8, 2020, 11:42 AM IST

കിരീടത്തിലേക്ക് രണ്ട് ജയങ്ങളുടെ മാത്രം അകലം. ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആവേശത്തിലാണ്. സീസണ്‍ മോശത്തോടെ തുടങ്ങി ഒടുവില്‍ ശക്തരായി തിരിച്ചെത്തിയതിന്‍റെ ചുറുചുറുക്ക് ഡേവിഡ് വാര്‍ണറിനും സംഘത്തിനും സ്വന്തം. ജയിച്ചാല്‍ ഫൈനലില്‍, തോറ്റാല്‍ പുറത്ത് എന്ന ജീവന്‍മരണ പോരാട്ടത്തില്‍ ഡല്‍ഹിയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും. 

1. ഡേവിഡ് വാര്‍ണര്‍- സണ്‍റൈസേഴ്‌സ് ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഓപ്പണര്‍ നായകനായ ഡേവിഡ് വാര്‍ണറാണ്. സീസണിലെ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത്(546) നില്‍ക്കുന്ന താരം.
undefined
2. വൃദ്ധിമാന്‍ സാഹ- സീസണിലെ അവസാന മത്സരങ്ങളില്‍ കളത്തിലിറങ്ങി അത്ഭുതം കാട്ടിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായസാഹ. എന്നാല്‍ കഴിഞ്ഞ എലിമിനേറ്റര്‍ മത്സരത്തില്‍ പരിക്ക് കാരണം കളിക്കാനായില്ല. സാഹ ഇന്ന് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
undefined
3. മനീഷ് പാണ്ഡെ- വമ്പന്‍ മത്സരങ്ങളില്‍ അത്ഭുതം കാട്ടാന്‍ കെല്‍പുണ്ട് പാണ്ഡെക്ക്. താളം കണ്ടെത്തിയാല്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കാന്‍ പോന്ന താരം, ഒപ്പം ഗംഭീര ഫീല്‍ഡറും.
undefined
4. കെയ്‌ന്‍ വില്യംസണ്‍- എലിമിനേറ്ററിലെ മാന്‍ ഓഫ് ദ് മാച്ച് ഇന്നിംഗ്‌സ് മാത്രം മതി സണ്‍റൈസേഴ്‌സിന് വില്യംസണ്‍ ആരെന്ന് വ്യക്തമാകാന്‍. ടീം ആവശ്യപ്പെടുന്ന താളത്തിനനുസരിച്ച് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ഈ കിവീസ് താരത്തെ ആരും പഠിപ്പിക്കേണ്ടതില്ല.
undefined
5. പ്രിയം ഗാര്‍ഗ്- യുവതാരത്തിന് ഇനിയും അവസരം നല്‍കണോ എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ സണ്‍റൈസേഴ്‌സിന് അത്രക്ക് വിശ്വാസമാണ് ഗാര്‍ഗിന്‍റെ കഴിവില്‍. എന്നാല്‍ അതിന് നന്ദി പറയാന്‍ ബാറ്റ് കൊണ്ട് ഗാര്‍ഗിന് കഴിയേണ്ടതുണ്ട്.
undefined
6. അബ്‌ദുള്‍ സമദ്- മധ്യനിരയില്‍ സണ്‍റൈസേഴ്‌സിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍. എന്നാല്‍ ഐപിഎല്ലിന്‍റെ വലിയ വേദിയില്‍ ആദ്യമായി ഇറങ്ങുന്നതിന്‍റെ എല്ലാ പോരായ്‌മകളും സീസണിലുടനീളം സമദിന്‍റെ ബാറ്റിംഗില്‍ നിഴലിച്ചു.
undefined
7. ജാസന്‍ ഹോള്‍ഡര്‍- പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരം ടീമിലെത്തി സണ്‍റൈസേഴ്‌സിന്‍റെ തലവര മാറ്റിയ വിന്‍ഡീസ് കരുത്തന്‍. ഏത് ബാറ്റിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പുണ്ട് എന്ന് ഇതിനകം തെളിയിച്ച ബൗളിംഗ് മികവ്. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഓള്‍റൗണ്ട് മികവും കാട്ടുന്ന ഹോള്‍ഡറാണ് ടീമിനെ സന്തുലിതമാക്കുന്നത്.
undefined
8. റാഷിദ് ഖാന്‍- ലെഗ് സ്‌പിന്നറായ റാഷിദ് ഖാനെ അതിജീവിക്കാതെ ഡല്‍ഹിക്ക് ഇന്ന് ജയിക്കാനാവില്ല. ഡല്‍ഹി താരങ്ങള്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് റാഷിദിനുള്ളത്. ഏത് നിമിഷവും മാച്ച് വിന്നറായി റാഷിദ് ചിറകുവിരിച്ചേക്കാം.
undefined
9. സന്ദീപ് ശര്‍മ്മ- സീസണില്‍ പരിക്കേറ്റ് മടങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ അഭാവം നികത്തിയ മികവ്. സിംപിള്‍ ആക്ഷനാണെങ്കിലും പവര്‍ഫുള്‍ ബൗളര്‍. പവര്‍പ്ലേ ഓവറുകളില്‍ സന്ദീപിന്‍റെ സ്ഥിരതയാണ് സണ്‍റൈസേഴ്‌സിന്‍റെ കരുത്ത്.
undefined
10. ടി നടരാജന്‍- എലിമിനേറ്ററില്‍ എ ബി ഡിവില്ലിയേഴ്‌സിന്‍റെ മിഡില്‍ സ്റ്റംപ് യോര്‍ക്കറില്‍ പിഴുതാണ് നട്ടു വരുന്നത്. 'യോര്‍ക്കര്‍‌രാജ' എന്ന വിശേഷണം ഇതിനകം നേടിയ നടരാജന്‍റെ ഡെത്ത് ഓവറുകള്‍ ഡല്‍ഹിക്ക് തലവേദനയാകുമെന്ന് ഉറപ്പ്.
undefined
11. ഷബാസ് നദീം- മധ്യ ഓവറുകളില്‍ ഡല്‍ഹിക്ക് മേല്‍ സമ്മര്‍ദം തീര്‍ക്കാന്‍ ഇടംകൈയന്‍ സ്‌പിന്നറായ നദീമിന്‍റെ പന്തുകള്‍ക്കാകും. ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവന്‍ സാധ്യത ഇങ്ങനെയൊക്കെയാണ്.
undefined
click me!