വമ്പന്‍മാര്‍ പുറത്ത്, ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് മഞ്ജരേക്കര്‍; മൂന്നാം നമ്പറില്‍ കോലിക്ക് പകരം സര്‍പ്രൈസ്

First Published Nov 7, 2020, 8:47 PM IST

ദുബായ്: ഐപിഎല്ലില്‍ വിജയികളെ കണ്ടെത്താന്‍ രണ്ട് മത്സരം മാത്രം അവശേഷിക്കെ ഈ സീസണിലെ ഏറ്റവും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലിലെ വമ്പന്‍ പേരുകാരെ പലരെയും ഒഴിവാക്കിയാണ് മ‍ഞ്ജരേക്കറുടെ ഇലവനെന്നതാണ് സവിശേഷത. മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍ നോക്കാം.

കെ എല്‍ രാഹുല്‍(കിംഗ്സ് ഇലവന്‍ പഞ്ചാബ്): ഈ സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ കെ എല്‍ രാഹുലാണ് മ‍ഞ്ജരേക്കറുടെ ടീമിന്‍റെ ഓപ്പണറും വിക്കറ്റ് കീപ്പറും.
undefined
മായങ്ക് അഗര്‍വാള്‍(കിംഗ്സ് ഇലവന്‍ പഞ്ചാബ്): പഞ്ചാബ് ടീമില്‍ രാഹുലിന്‍റെ സഹ ഓപ്പണറായ മായങ്ക് അഗര്‍വാള്‍ തന്നെയാണ് മഞ്ജരേക്കറുടെ ടീമിലെ രണ്ടാം ഓപ്പണര്‍.
undefined
സൂര്യകുമാര്‍ യാദവ്(മുംബൈ ഇന്ത്യന്‍സ്): ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് പകരം മൂന്നാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യദാവിനാണ് മ‍ഞ്ജരേക്കര്‍ അവസരം നല്‍കിയത്.
undefined
എ ബി ഡിവില്ലിയേഴ്സ്(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍): നാലാം നമ്പറില്‍ ബാംഗ്ലൂരിന്‍റെ വിശ്വസ്തനായ എ ബി ഡിവില്ലിയേഴ്സിനെ മ‍ഞ്ജരേക്കര്‍ ടീമിലെടുത്തു.
undefined
നിക്കോളാസ് പുരാന്‍(കിംഗ്സ് ഇലവന്‍ പഞ്ചാബ്): കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാ നിക്കോളാസ് പുരാനാണ് അ‍ഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്.
undefined
അക്സര്‍ പട്ടേല്‍(ഡല്‍ഹി ക്യാപിറ്റല്‍സ്): സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെ പരിഗണിക്കാതിരുന്ന മഞ്ജരേക്കര്‍ ഡല്‍ഹി താരം അക്സര്‍ പട്ടേലിനെയാണ് ഉള്‍പ്പെടുത്തിയത്.
undefined
റാഷിദ് ഖാന്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്): സ്പെഷലിസ്റ്റ് സ്പിന്നറായി ഹൈദരാബാദിന്‍റെ റാഷിദ് ഖാന്‍ മ‍ഞ്ജരേക്കറുടെ ടീമില്‍ ഇടം പിടിച്ചു.
undefined
ജോഫ്ര ആര്‍ച്ചര്‍(രാജസ്ഥാന്‍ റോയല്‍സ്): പേസും ബൗണ്‍സും കൊണ്ട് ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് മ‍ഞ്ജരേക്കറുടെ ടീമിലെ ഒരു പേസര്‍.
undefined
യുസ്‌വേന്ദ്ര ചാഹല്‍(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍): റാഷിദ് ഖാനൊപ്പം രണ്ടാം സ്പിന്നറായി മ‍ഞ്ജരേക്കറുടെ ടീമിലിടം നേടിയത് ബാംഗ്ലൂരിന്‍റെ വിശ്വസ്തനായ യുസ്‌വേന്ദ്ര ചാഹലാണ്.
undefined
മുഹമ്മദ് ഷമി(കിംഗ്സ് ഇലവന്‍ പഞ്ചാബ്): പഞ്ചാബില്‍ നിന്ന് മഞ്ജരേക്കറുടെ ടീമിലെത്തിയ നാലാമത്തെ താരമാണ് ഷമി. ടീമിലെ രണ്ടാം പേസറായാണ് ഷമിയെ മഞ്ജരേക്കര്‍ ടീമിലെടുത്തത്.
undefined
ജസ്പ്രീത് ബുമ്ര(മുംബൈ ഇന്ത്യന്‍സ്): ടീമിലെ മൂന്നാം പേസറായി ജസ്പ്രീത് ബുമ്രയെ മ‍ഞ്ജരേക്കര്‍ ടീമില്‍ ഉള്‍പ്പെടുത്തി.
undefined
click me!