കണ്ണുകള്‍ സഞ്ജുവില്‍, ബട്‌ലര്‍ ഷോയും കൊതിച്ച് ആരാധകര്‍; രാജസ്ഥാന്‍ സാധ്യതാ ടീം

Published : Sep 30, 2020, 03:45 PM ISTUpdated : Sep 30, 2020, 04:00 PM IST

ദുബായ്: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടമാണ്. കളിച്ച രണ്ട് മത്സരങ്ങളിലും ജയവുമായി മൂന്നാം മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍റെ കരുത്ത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. രണ്ട് അര്‍ധ സെഞ്ചുറികളുമായി മുന്നേറുന്ന സഞ്ജു ഇന്നും വെടിക്കെട്ട് പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും മാന്‍ ഓഫ് ദ് മാച്ച് സഞ്ജുവായിരുന്നു. രാത്രി 7.30ന് ദുബായില്‍ നടക്കുന്ന മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ സാധ്യതാ ഇലവനെ നോക്കാം. 

PREV
112
കണ്ണുകള്‍ സഞ്ജുവില്‍, ബട്‌ലര്‍ ഷോയും കൊതിച്ച് ആരാധകര്‍; രാജസ്ഥാന്‍ സാധ്യതാ ടീം

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ നായകന്‍ സ്റ്റീവ് സ്‌മിത്ത് തന്നെയാവും ഓപ്പണിംഗില്‍ ഒരുവശത്ത്. 

212

സഹ ഓപ്പണറായ ജോസ് ബട്‍ലര്‍ ഫോമിലെത്തിയാൽ വെല്ലുവിളികളൊന്നും പ്രശ്നമാകില്ലെന്നാകും റോയൽസിന്‍റെ വിശ്വാസം. 

312

കരിയറിലെ സ്വപ്‌നഫോമില്‍ കുതിക്കുന്ന സഞ്ജു സാംസണിന്‍റെ ഹാട്രിക് വെടിക്കെട്ടിനാണ് ആരാധകര്‍ ദുബായിയില്‍ കൊതിക്കുന്നത്. 

412

മധ്യനിരയില്‍ സാന്നിധ്യമറിയിക്കാന്‍ റോബിന്‍ ഉത്തപ്പയ്‌ക്ക് നിലവിലെ പ്രകടനമൊന്നും മതിയാവില്ല. അതിനാല്‍ ഉത്തപ്പയുടെ പ്രകടനം നിര്‍ണായകമാകും. 

512

യുവതാരം റിയാന്‍ പരാഗിനും ഈ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിനാണ് പരാഗ് പുറത്തായത്. 

612

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രാഹുല്‍ തിവാട്ടിയയുടെ അപ്രതീക്ഷിത വെടിക്കെട്ട് രാജസ്ഥാന്‍റെ ആത്മവിശ്വാസം കൂട്ടും. 

712

സീസണില്‍ ഇതുവരെ ഫോമിലാകാത്ത ടോം കറന് ഈ മത്സരത്തിലെങ്കിലും കഴിവ് തെളിയിച്ചേ മതിയാകൂ. 

812

ബൗളിംഗില്‍ ഏത് നിമിഷവും എതിരാളിക്ക് ഭീഷണിയാകാം എന്നതിനൊപ്പം അവസാന ഓവറുകളിലെ വെടിക്കെട്ടും തനിക്ക് വഴങ്ങുമെന്ന് ആര്‍ച്ചര്‍ കഴിഞ്ഞ മത്സരങ്ങളില്‍ കാട്ടിയിരിക്കുന്നു. 

912

പഞ്ചാബിനെതിരെ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാതിരുന്ന ശ്രേയസ് ഗോപാലിന്‍റെ തിരിച്ചുവരവും ടീം പ്രതീക്ഷിക്കുന്നു. 
 
1012

പഞ്ചാബിനെതിരെ ഡെത്ത് ഓവറില്‍ നന്നായി പന്തെറിഞ്ഞ പ്രകടനം അങ്കിത് രജ്‌‌പുത് സ്ഥാനം ഉറപ്പിക്കും. 

1112

സ്ഥിരം സാന്നിധ്യമായ പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ടും ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

1212

വിജയ ടീമിനെ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്തയ്‌ക്ക് എതിരെയും നിലനിര്‍ത്താനാണ് സാധ്യത. 

click me!

Recommended Stories