രോഹിത്-കോലി പോരാട്ടം ഇന്ന്; മുംബൈ ഇന്ത്യന്‍സിനെതിരെ കോലിയുടെ ഇതുവരെയുള്ള പ്രകടനം

First Published Sep 28, 2020, 6:44 PM IST

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടമെന്നതിലുപരി ഇത് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെയും മുംബൈ നായകന്‍ രോഹിത് ശര്‍മയുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള മാറ്റുരക്കല്‍ കൂടിയാണ് ആരാധകര്‍ കാണുന്നത്. മുംബൈക്കെതിരെ വിരാട് കോലിയുടെ ഇതുവരെയുള്ള പ്രകടനം എങ്ങനെയെന്ന് നോക്കാം.

കഴിഞ്ഞ 12 സീസണുകളിലും മുംബൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഇറങ്ങിയ ഒരേയൊരു ബാറ്റ്സ്മാനാണ് വിരാട് കോലി.
undefined
മുംബൈക്കെതിരെ കളിച്ച 24 ഇന്നിംഗ്സുകളില്‍ 29.76 ശരാശരിയില്‍ 625 റണ്‍സാണ് കോലിയുടെ നേട്ടം.
undefined
92 റണ്‍സാണ് മുംബൈക്കെതിരെ കോലിയുടെ ഉയര്‍ന്ന സ്കോര്‍. പ്രഹരശേഷിയാകട്ടെ 130.21. 24 ഇന്നിംഗ്സില്‍ മൂന്ന് അര്‍ധസെഞ്ചുറികളാണ് മുംബൈക്കെതിരെ കോലി ഇഥുവരെ നേടിയത്.
undefined
മുംബൈക്കെതിരായ അവസാന 10 ഇന്നിംഗ്സില്‍ 18, 82*, 33, 7, 62, 20, 92*, 32, 46, 8 എന്നിങ്ങനെയാണ് കോലിയുടെ സ്കോറുകള്‍.
undefined
ആറ് വര്‍ഷം മുമ്പ് ഇരു ടീമും ദുബായില്‍ ഏറ്റുമുട്ടിയപ്പോള്‍ കോലി പൂജ്യനായി പുറത്തായിരുന്നു.
undefined
മുംബൈ നിരയില്‍ കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ളത് മിച്ചല്‍ മക്‌ലെനാഗ്നനാണ്- നാലു തവണ. ഇന്ന് മുംബൈ നിരയില്‍ കിവി പേസര്‍ മക്‌ലെനാഗ്നനുണ്ടാകുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
undefined
click me!