എവിടെ എബിഡി, ഈ ചതി വേണ്ടായിരുന്നു; ആര്‍സിബിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍

First Published Oct 15, 2020, 10:51 PM IST

ഷാര്‍ജ: സ്റ്റീവ് സ്‌മിത്തിനും ദിനേശ് കാര്‍ത്തിക്കിനും പഠിക്കുകയാണോ വിരാട് കോലി? ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം കണ്ട ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങളിലൊന്നാണിത്. ഇങ്ങനെയൊരു ചര്‍ച്ച നടക്കാന്‍ കാരണമുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ വിരാട് കോലിയുടെ ടീം ഇക്കുറി പുറത്തെടുത്ത 'തലതിരിഞ്ഞ' തീരുമാനങ്ങളാണ് ക്രിക്കറ്റ് വിദഗ്‌ധരെ പോലും ഇങ്ങനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. 

പഞ്ചാബിനെതിരെ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സിന്‍റെ ബാറ്റിംഗ്‌ക്രമം ആരാധകരെയെല്ലാം അമ്പരപ്പിച്ചു.
undefined
കോലിക്ക് ശേഷം ക്രീസിലെത്തേണ്ട 'മിസ്റ്റര്‍ 360'യെ ആരാധകര്‍ കണ്ടത് വാഷിംഗ്‌ടണ്‍ സുന്ദറിനും ശിവം ദുബെയ്‌ക്കും ശേഷമായിരുന്നു.
undefined
കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് കാഴ്‌ച്ചവെച്ച എബിഡിയെ എന്തിന് കരുതിവച്ചിരിക്കുകയാണ് എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.
undefined
ഡ്രസിംഗ് റൂമില്‍ കാണുന്നുണ്ടായിരുന്നു എങ്കിലുംസൂപ്പര്‍താരത്തിന് പരിക്കാണോ എന്ന ആശങ്കയും ഉയര്‍ന്നു.
undefined
ടീം സ്‌കോര്‍ 62ല്‍ നില്‍ക്കേ ആര്‍സിബിയുടെ രണ്ട് ഓപ്പണര്‍മാരും കൂടാതെ കയറിയതോടെ മുന്‍ താരങ്ങളടക്കം എബിഡിയെ കുറിച്ച് തിരക്കി.
undefined
എബിഡി എന്തുകൊണ്ട് ബാറ്റിംഗിന് ഇറങ്ങുന്നില്ല എന്നായിരുന്നു പ്രമുഖ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യം.
undefined
എന്താണ് ആര്‍സിബി ഉദേശിക്കുന്നത് എന്നായിരുന്നു അത്ഭുതത്തോടെ എസ് ബദ്രിനാഥിന് അറിയേണ്ടിയിരുന്നത്.
undefined
എബിഡി എവിടെയെന്ന ചോദ്യവുമായി ഡാനി മോറിസണും രംഗത്തെത്തി.
undefined
ആര്‍സിബിയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്രയും ആശ്ചര്യം രേഖപ്പെടുത്തി.
undefined
എബിഡിയെ16-ാം ഓവര്‍ വരെ സൂക്ഷിച്ചത് നല്ലതാണെന്ന് തോന്നുന്നില്ലെന്ന് വിനയകുമാര്‍ തുറന്നടിച്ചു.
undefined
ദുബെ പുറത്തായതോടെ 17-ാം ഓവറിലെ ആദ്യ പന്തിലാണ് എ ബി ഡിവില്ലിയേഴ്‌സ് ക്രീസിലെത്തുന്നത്.
undefined
തൊട്ടടുത്ത ഓവറില്‍ എബിഡിയെയും കോലിയെയും മടക്കി ഷമി ഞെട്ടിക്കുകയും ചെയ്തു.
undefined
അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു കഴി‍ഞ്ഞ മത്സരത്തിലെ ഹീറോയ്‌ക്ക് നേടാനായത്. കോലിയുടെ തന്ത്രം പാളിയെന്ന വിമര്‍ശനം ശക്തമാണ്.
undefined
click me!