Published : Sep 28, 2020, 10:52 AM ISTUpdated : Sep 28, 2020, 11:05 AM IST
ഷാര്‍ജ: സാക്ഷാല്‍ യുവിയുടെ പേരിലുള്ള ആറ് സിക്‌സറിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തുമോ വലിയ മേല്‍വിലാസമൊന്നുമില്ലാത്ത ഒരു ഇന്ത്യന്‍ താരം. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ആരാധകരുടെ ചങ്കിടിപ്പ് ഏറിയ നിമിഷങ്ങള്‍. യുവിയുടെ നെഞ്ചിലും തീ കോരിയിട്ട് തിവാട്ടിയയുടെ സിക്‌സറടി. പിന്നീട് നടന്നത് നാടകീയമായ ചരിത്ര രംഗങ്ങള്‍. പിന്നാലെയെത്തിയ യുവിയുടെ രസകരമായ കമന്‍റും കാണാം.
18-ാം ഓവറില്‍ ആദ്യ നാല് പന്തും ഗാലറിയില്‍. യുവിയുടെ ആറ് സിക്‌സറിന് ശേഷം ഒരു ഇന്ത്യന്‍ താരത്തിന്‍റെ സമാന പ്രകടനം പ്രതീക്ഷിച്ചു ആരാധകര്‍.

920
നേരത്തെ മുട്ടിക്കളിച്ചതിന്, സഞ്ജുവിന് സമ്മര്‍ദം നല്‍കിയതിന് തിവാട്ടിയയെ തെറിവിളിച്ചവരെല്ലാം പ്ലേറ്റ് മാറ്റി.

1020
ഇനി ചത്തതുപോലെ കിടക്കാം എന്നായി പലരും. അവിശ്വസനീയ ഇന്നിംഗ്‌സിന് തിവാട്ടിയിയെ പ്രശംസ കൊണ്ട് മൂടി ഏവരും.

1120
തിവാട്ടിയയുടെ സിക്‌സര്‍ പൂരം കണ്ട് നെഞ്ചില്‍ തീ കയറിയ യുവിയും ട്വീറ്റ് ചെയ്തു.

1220
ഒരു പന്ത് പാഴാക്കിയതിന് നന്ദി എന്നായിരുന്നു യുവിയുടെ രസകരമായ കമന്‍റ്.

1320
നഷ്‌ടമായ അഞ്ചാം പന്ത് ഞങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചുവെന്ന് രാജസ്ഥാന്‍ റോയല്‍സ് മറുപടി നല്‍കി.

1420
19-ാം ഓവറിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ തിവാട്ടിയ 31 പന്തില്‍ 53 റണ്‍സെടുത്തിരുന്നു.

1520
രാഹുല്‍ തിവാട്ടിയയെ കൂടാതെ സഞ്ജു സാംസണിനെയും മായങ്ക് അഗര്‍വാളിനെയും യുവി പ്രശംസിച്ചു.

1620
വാശിയേറിയ മത്സരം രാജസ്ഥാന്‍ നാല് വിക്കറ്റിന് ജയിച്ചപ്പോള്‍ 42 പന്തില്‍ 85 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം.

1720
പഞ്ചാബിനായി 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്കിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി പാഴായി.

1820
2007ലെ കന്നി ടി20 ലോകകപ്പിലായിരുന്നു യുവ്‌രാജ് സിംഗ് ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയത്.

1920
ടി20യില്‍ ഓവറിലെ ആറ് പന്തും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി അന്ന് യുവി.

2020
ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് അന്ന് യുവിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!