Published : Oct 26, 2020, 05:19 PM ISTUpdated : Oct 26, 2020, 05:23 PM IST
അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആദ്യ മത്സരങ്ങളിലെ മിന്നലിന് ശേഷം നിറംമങ്ങിയിരുന്നു രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്. അലക്ഷ്യഷോട്ടുകള് കളിച്ച് പുറത്താകുന്ന സഞ്ജു ഇതോടെ വലിയ വിമര്‍ശനങ്ങള്‍ കേട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ സെന്സിബിള് എന്ന് വിളിക്കാവുന്ന ഇന്നിംഗ്സിലൂടെ സഞ്ജു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി. സഞ്ജു അര്‍ധ സെഞ്ചുറി തികയ്ക്കുമ്പോള്‍ കമന്ററി ബോക്സില്‍ സംഭവിച്ചത് ആരാധകര്‍ അറിയേണ്ടതാണ്. സഞ്ജു ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ് കമന്ററി ബോക്സില്‍ സംഭവിച്ചത്.
സഞ്ജുവിന് കമന്റേറ്റര്‍മാര്‍ എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചതായി ഹര്ഷാ ഭേഗ്ലെ മത്സരത്തിനിടെ വെളിപ്പെടുത്തി.
സഞ്ജുവിന് കമന്റേറ്റര്‍മാര്‍ എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചതായി ഹര്ഷാ ഭേഗ്ലെ മത്സരത്തിനിടെ വെളിപ്പെടുത്തി.
1112
സഞ്ജു സാംസണിന്റെ ബാറ്റിംഗ് കാണാന്‍ ഏറെ ചന്തമാണെന്നും ഭോഗ്ലെയുടെ ട്വീറ്റിലുണ്ടായിരുന്നു.
സഞ്ജു സാംസണിന്റെ ബാറ്റിംഗ് കാണാന്‍ ഏറെ ചന്തമാണെന്നും ഭോഗ്ലെയുടെ ട്വീറ്റിലുണ്ടായിരുന്നു.
1212
മത്സരം 18.2 ഓവറില്‍ രാജസ്ഥാന് ജയിക്കുമ്പോള്‍ 31 പന്തില്‍ 54 റണ്‍സുമായി സഞ്ജുവും 60 പന്തില്‍ 107 റണ്‍സെടുത്ത് സ്റ്റോക്സും പുറത്താകാതെ നില്ക്കുന്നുണ്ടായിരുന്നു. സ്റ്റോക്സാണ് കളിയിലെ താരം.
മത്സരം 18.2 ഓവറില്‍ രാജസ്ഥാന് ജയിക്കുമ്പോള്‍ 31 പന്തില്‍ 54 റണ്‍സുമായി സഞ്ജുവും 60 പന്തില്‍ 107 റണ്‍സെടുത്ത് സ്റ്റോക്സും പുറത്താകാതെ നില്ക്കുന്നുണ്ടായിരുന്നു. സ്റ്റോക്സാണ് കളിയിലെ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!