'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിന് കയ്യടികളുടെ പൂരം

First Published Oct 25, 2020, 7:41 PM IST

ദുബായ്: എം എസ് ധോണിയുടെ വിമര്‍ശനങ്ങള്‍ ഫലിച്ചിരിക്കുന്നു. ഐപിഎല്ലിലെ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ യുവതാരങ്ങളുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കി. യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 'സ്‌പാര്‍ക്' കണ്ടെത്തിയ റുതുരാജിനെ പ്രശംസിക്കുകയാണ് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍.

ദുബായില്‍ ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നേടിയത് ആറ് വിക്കറ്റിന് 145 റണ്‍സ്.
undefined
ബാംഗ്ലൂരിനെ തുണച്ചത് നായകന്‍ വിരാട് കോലിയുടെ 50 റണ്‍സും എ ബി ഡിവില്ലിയേഴ്‌സിന്‍റെ 39 റണ്‍സും.
undefined
മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ 22 റണ്‍സും നേടി.
undefined
ബാംഗ്ലൂരിനെ വിറപ്പിച്ചത് മൂന്ന് ഓവറില്‍ 19 റണ്‍സിന് മൂന്ന് പേരെ മടക്കിയ യുവ പേസര്‍സാം കറന്‍.
undefined
ഫാഫ് ഡുപ്ലസി ഫീല്‍ഡില്‍ താരമായപ്പോള്‍ദീപക് ചഹാര്‍ രണ്ടും മിച്ചല്‍ സാന്‍റ്‌നര്‍ ഒരു വിക്കറ്റും നേടി.
undefined
മറുപടി ബാറ്റിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈക്ക് മികച്ച തുടക്കം നല്‍കി.
undefined
റുതുരാജ് നേടിയത് 51 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 65 റണ്‍സ്.
undefined
27 പന്തില്‍ 39 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവിന്‍റെ ഇന്നിംഗ്‌സും നിര്‍ണായകമായി.
undefined
18.4 ഓവറില്‍ മോറിസിനെ സിക്‌സര്‍ പറത്തി ഗെയ്‌ക്‌വാദ് ജയം ചെന്നൈക്ക് അനുകൂലമാക്കി.
undefined
യുവതാരങ്ങളായ ഗെയ്‌ക്‌വാദിന്‍റെയും കറന്‍റെയും കരുത്തില്‍ ചെന്നൈയുടെ തിരിച്ചുവരവും ജയവും എട്ട് വിക്കറ്റിന്.
undefined
21 പന്തില്‍ 19 റണ്‍സുമായി നായകന്‍ എം എസ് ധോണി, ഗെയ്‌വാദിനൊപ്പം പുറത്താകാതെ നിന്നു.
undefined
മത്സരശേഷം ഗെയ്‌ക്‌വാദിന് ലഭിച്ചത് മുന്‍ താരങ്ങളുടെ ഉള്‍പ്പടെ വമ്പന്‍ പ്രശംസ.
undefined
മത്സരശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ട്വീറ്റ് ഇങ്ങനെ...
undefined
റുതുരാജിനെ പ്രശംസകൊണ്ട് മൂടി മുന്‍താരംകൃഷ്‌ണമചാരി ശ്രീകാന്തിന്‍റെ ട്വീറ്റ്
undefined
സിക്‌സര്‍ അടിച്ച് ധോണി സ്റ്റൈലിലുള്ള റുതുരാജിന്‍റെഫിനിഷിംഗിന് കയ്യടിച്ച് മുന്‍താരം ഹേമങ് ബദാനി.
undefined
'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിനെ ക്രിക്കറ്റ് പ്രേമികള്‍ പ്രശംസിച്ചില്ലെങ്കില്‍ അത്ഭുതമേയുള്ളൂ. അത്ര മനോഹരവും നിര്‍ണായകവുമായിരുന്നു ചെന്നൈയുടെ ജയത്തില്‍ ആ ഇന്നിംഗ്‌സ്.
undefined
click me!