Published : Nov 06, 2020, 08:08 PM ISTUpdated : Nov 06, 2020, 08:12 PM IST
അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ എലിമിനേറ്ററില്‍ വമ്പന്‍ പരീക്ഷണമാണ് പ്ലേയിംഗ് ഇലവനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നടത്തിയത്. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബാംഗ്ലൂര്‍ ഇലവന്‍ കണ്ടപ്പോഴേ ആരാധകരുടെ കണ്ണുതള്ളി. രണ്ട് പേസര്‍മാര്‍ മാത്രമേ ഇലവനിലുള്ള എന്നതാണ് ആശ്ചര്യം സൃഷ്‌ടിച്ചത്. അതേസമയം നാല് സ്‌പിന്നര്‍മാര്‍ ഇലവനില്‍ ഇടംപിടിച്ചു. ഓപ്പണറായി ഇറങ്ങി പരീക്ഷണം നടത്തിയ നായകന്‍ വിരാട് കോലി രണ്ടാം ഓവറില്‍ തന്നെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പരീക്ഷണങ്ങള്‍ ആദ്യ തിരിച്ചടി നേരിട്ടു. ഉയരക്കാരന്‍ ജാസന്‍ ഹോള്‍ഡറിന്‍റെ തന്ത്രത്തില്‍ കോലി മടങ്ങുകയായിരുന്നു. പിന്നാലെ കോലിയെ ട്രോളി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.