പ്ലേ ഓഫിലെത്തുന്നത് ആ നാല് ടീമുകള്‍; മുന്‍ ചാമ്പ്യന്‍മാരെ തഴഞ്ഞ് വോണിന്‍റെ പ്രവചനം

First Published Oct 1, 2020, 12:31 PM IST

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഏതൊക്കെ ടീമുകള്‍ പ്ലേ ഓഫിലെത്തും. ടീമുകള്‍ പോരാട്ടം തുടങ്ങിയതേയുള്ളൂവെങ്കിലും ചര്‍ച്ചകള്‍ ക്രിക്കറ്റ് വേദികളില്‍ തുടങ്ങിക്കഴിഞ്ഞു. നിലവിലെ പ്രകടനമൊന്നും ടീമുകളുടെ അന്തിമ വിധി എഴുതണമെന്നില്ല. എങ്കിലും പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍. 

മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫിലെത്താന്‍ സാധ്യതയില്ലെന്ന് വോണ്‍ പറയുന്നു.
undefined
ആദ്യ സീസണില്‍ കിരീടത്തിലേക്ക് നയിച്ചതും ഇപ്പോള്‍ ഉപദേശകനായി ചുമതല വഹിക്കുന്നതുമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ പേരാണ് വോണ്‍ ആദ്യം പറഞ്ഞത്.
undefined
മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും നാല് പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് സ്റ്റീവ് സ്‌മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.
undefined
എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് വോണിന്‍റെ രണ്ടാമത്തെ ടീം.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒഴിവാക്കുക പ്രയാസമാണ്. എപ്പോഴും പ്ലേ ഓഫിന് സാധ്യതയുള്ളടീമാണ് അവരെന്നും വോണ്‍ പറഞ്ഞു.
undefined
സീസണില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ ചെന്നൈ രണ്ട് പോയിന്‍റുമായി അവസാന സ്ഥാനത്താണ് നിലവില്‍.
undefined
നിലവിലെ ചാമ്പ്യന്‍മാരായ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫ് കളിക്കുമെന്ന് വോണ്‍ പ്രവചിക്കുന്നു.
undefined
വളരെ സന്തുലിതമായ ടീമാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് വോണിന്‍റെ നിരീക്ഷണം.
undefined
കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള മുംബൈ രണ്ട് പോയിന്‍റുമായി ആറാം സ്ഥാനത്താണ്.
undefined
യുവ താരങ്ങള്‍ ഏറെയുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി ഷെയ്‌ന്‍ വോണ്‍ കാണുന്നത്.
undefined
മൂന്ന് കളിയില്‍ രണ്ട് ജയവും നാല് പോയിന്‍റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ശ്രേയസ് അയ്യരും സംഘവും.
undefined
പതിമൂന്നാം സീസണില്‍ മൂന്ന് മത്സരങ്ങള്‍ വീതമാണ് ടീമുകളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
undefined
click me!