'കൊല്‍ക്കത്തയെ നയിക്കാന്‍ സിംഹമെത്തുന്നു'; മോര്‍ഗനെ ആഘോഷമാക്കി ആരാധകര്‍

First Published Oct 16, 2020, 3:21 PM IST

അബുദാബി: ഒടുവില്‍ ആ തീരുമാനത്തിലെത്തിയിരിക്കുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാറ്റിംഗ് ഓര്‍ഡറിലും സ്വന്തം ബാറ്റിംഗിലും പാളിച്ചകളേറെ വന്ന ദിനേശ് കാര്‍ത്തിക്കിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പുതിയ നായകന്‍. നായകസ്ഥാനം ഒഴിയുന്നതായി കാര്‍ത്തിക് മാനേജ്‌മെന്‍റിനെ അറിയിക്കുകയായിരുന്നു. ഇനി കൊല്‍ക്കത്തയുടെ വളയം ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ജേതാവ് ഓയിന്‍ മോര്‍ഗന്‍ പിടിക്കും. പുതിയ നായകന്‍റെ കീഴില്‍ തലവര മാറുമോ കൊല്‍ക്കത്തയുടെ എന്ന ആകാംക്ഷ നിലനില്‍ക്കേ ക്യാപ്റ്റന്‍റെ തൊപ്പിയണിയുന്ന മോര്‍ഗനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ആരാധകര്‍. കൊല്‍ക്കത്ത മാനേജ്‌മെന്‍റിന്‍റെ വൈകിവന്ന തീരുമാനമാണ് ഇതെന്ന വിമര്‍ശനവും ശക്തം. മോര്‍ഗന്‍ ക്യാപ്റ്റനാവുമ്പോള്‍ ആരാധകരുടെ പ്രതികരണങ്ങള്‍ നോക്കാം. 

സീസണ്‍ പാതിവഴിയില്‍ നില്‍ക്കേയാണ് ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകസ്ഥാനം ഒഴിഞ്ഞത്.
undefined
സീസണിലെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് കാര്‍ത്തിക്കിന്‍റെതീരുമാനം.
undefined
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗനാണ് പുതിയ ക്യാപ്റ്റന്‍.
undefined
മോര്‍ഗന്‍ അടുത്ത നായകന്‍ എന്ന പ്രഖ്യാപനം കൊല്‍ക്കത്ത ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
undefined
മോര്‍ഗനെ പ്രശംസിച്ചും ആശംസകളുമായി നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
undefined
ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം കൈമാറുന്നത് എന്നാണ് ഡികെയുടെ വിശദീകരണം.
undefined
കാര്‍ത്തിക്കിന്‍റെ തീരുമാനം ‍ഞെട്ടിച്ചെന്നും എന്നാല്‍ അത് അംഗീകരിക്കുന്നതായും ടീം സിഇഒ വ്യക്തമാക്കി.
undefined
ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ്.
undefined
സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി ഓപ്പണിംഗില്‍ പരീക്ഷിച്ചതുള്‍പ്പടെ പാളിച്ചകളുണ്ടായിരുന്നു കാര്‍ത്തിക്കിന്‍റെ ക്യാപ്റ്റന്‍സിക്ക്.
undefined
ബാറ്റിംഗിലും ക്യാപ്റ്റന്‍ പരാജയമായി. ഏഴ് മത്സരങ്ങളിലെ സമ്പാദ്യം ഒരു അര്‍ധ സെഞ്ചുറിയോടെ108 റണ്‍സ് മാത്രം.
undefined
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്തക്യാപ്റ്റനായി മോര്‍ഗന്‍ പോരാട്ടത്തിനിറങ്ങും.
undefined
രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മത്സരം അബുദാബിയില്‍വൈകിട്ട് ഏഴരയ‌്ക്ക് ആരംഭിക്കും.
undefined
സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 49 റൺസിന്റെ ജയം മുംബൈക്കൊപ്പമുണ്ടായിരുന്നു.
undefined
ഏഴ് മത്സരങ്ങളില്‍175 റണ്‍സാണ് ഈ സീസണില്‍ മോര്‍ഗന്‍റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 44. ടീമിന്‍റെ വിജയത്തിനൊപ്പം ബാറ്റിംഗിലും മോര്‍ഗന് തെളിയിക്കാനേറെ.
undefined
click me!