ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി കോലി

First Published Oct 3, 2020, 10:17 PM IST

ദുബായ്: ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലി. രാജസ്ഥാന്‍ റോയല്‍സിനെതിരെ 53 പന്തില്‍ 72 റണ്‍സുമായി പുറത്താകാടെ നിന്ന കോലി ബാംഗ്ലൂരിന്‍റെ വിജയശില്‍പ്പിയായതിനൊപ്പം ഐപിഎല്ലില്‍ 5500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

181 മത്സരങ്ങളില്‍ 37.68 ശരാശരിയില്‍ 5502 റണ്‍സാണ് നിലവില്‍ കോലിയുടെ സമ്പാദ്യം.131.8 ആണ് ഐപിഎല്ലിലെ കോലിയുടെ പ്രഹരശേഷി.
undefined
192 മത്സരങ്ങളില്‍ 5368 റണ്‍സ് നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സുരേഷ് റെയ്നയാണ് റണ്‍വേട്ടയില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. റെയ്ന ഈ സീസണില്‍ കളിക്കുന്നില്ല.
undefined
192 മത്സരങ്ങളില്‍ നിന്ന് 5068 റണ്‍സ് നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് റണ്‍വേട്ടയില്‍ മൂന്നാമത്.
undefined
രാജസ്ഥാനെതിരെ 41 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി ഈ സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ഈ സീസണില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളില്‍ 3, 1, 14 എന്നിങ്ങനൊയയിരുന്നു കോലിയുടെ സ്കോര്‍.
undefined
രാജസ്ഥാനെതിരെ രണ്ടാം വിക്കറ്റില്‍ ദേവ്‌ദത്ത് പടിക്കലിനൊപ്പം 99 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് കോലി ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്.
undefined
click me!