മുംബൈയില്‍ നിന്ന് രണ്ട് പേര്‍ മാത്രം; ഒട്ടേറെ സര്‍പ്രൈസുകളുമായി സെവാഗിന്‍റെ ഐപിഎല്‍ ഇലവന്‍

First Published Nov 11, 2020, 6:51 PM IST

ദുബായ്: ഐപിഎല്‍ പൂരത്തിന് യുഎയില്‍ കൊടിയിറങ്ങിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് മുന്‍കാല താരങ്ങളെല്ലാം. വീരേന്ദര്‍ സെവാഗാണ് തന്‍റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. മറ്റുള്ളവരുടെ ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ സര്‍പ്രൈസുകളുമായാണ് സെവാഗ് തന്‍റെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് സവിശേഷത്.ഈ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് സെവാഗിന്‍റെ ടീമിലിടം നേടിയത് എന്നതും ശ്രദ്ധേയമാണ്.

കെ എല്‍ രാഹുല്‍(കിംഗ്സ് ഇലവന്‍ പഞ്ചാബ്):ഈ സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ കെ എല്‍ രാഹുലാണ് സെവാഗിന്‍റെ ടീമിന്‍റെ ഓപ്പണറും വിക്കറ്റ് കീപ്പറും.
undefined
ദേവ്ദത്ത് പടിക്കല്‍(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍): കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി സെവാഗ് തെരഞ്ഞെടുത്തിരിക്കുന്നത് ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ആണ്.
undefined
സൂര്യകുമാര്‍ യാദവ്(മുംബൈ ഇന്ത്യന്‍സ്):ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് പകരം മൂന്നാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യദാവിനാണ് സെവാഗ് അവസരം നല്‍കിയത്.
undefined
വിരാട് കോലി(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍): ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് സെവാഗിന്‍റെ ടീമിലെ നാലാം സ്ഥാനത്ത്. വാര്‍ണറെ വേണോ കോലിയെ വേണോ ക്യാപ്റ്റനായി എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ ഓപ്പണിംഗിലും മധ്യനിരയിലും കളിക്കാന്‍ കഴിയുന്ന കോലിയെ തന്നെ ക്യാപറ്റനാക്കാന്‍ സെവാഗ് തീരുമാനിച്ചു.
undefined
ഡേവിഡ് വാര്‍ണര്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്): ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറെ അഞ്ചാം നമ്പറിലാണ് സെവാഗ് തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച ഫോം കണക്കിലെടുത്താണ് വാര്‍ണറെ ടീമിലുള്‍പ്പെടുത്തിയതെന്ന് സെവാഗ് പറഞ്ഞു.
undefined
എ ബി ഡിവില്ലിയേഴ്സ്(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍):ആറാം നമ്പറില്‍ ബാംഗ്ലൂരിന്‍റെ വിശ്വസ്തനായ എ ബി ഡിവില്ലിയേഴ്സിനെയാണ് സെവാഗ് ടീമിലെടുത്തിരിക്കുന്നത്. പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമായും കടുത്ത മത്സരത്തിനൊടുവിലാണ് ഡിവില്ലിയേഴ്സിനെ ടീമിലെടുത്തതെന്ന് സെവാഗ് പറഞ്ഞു.
undefined
റാഷിദ് ഖാന്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്): സ്പെഷലിസ്റ്റ് സ്പിന്നറായി ഹൈദരാബാദിന്‍റെ റാഷിദ് ഖാന്‍ സെവാഗിന്‍റെ ടീമില്‍ ഇടം പിടിച്ചു.
undefined
യുസ്‌വേന്ദ്ര ചാഹല്‍(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍):റാഷിദ് ഖാനൊപ്പം രണ്ടാം സ്പിന്നറായി സെവാഗിന്‍റെ ടീമിലിടം നേടിയത് ബാംഗ്ലൂരിന്‍റെ വിശ്വസ്തനായ യുസ്‌വേന്ദ്ര ചാഹലാണ്.
undefined
കാഗിസോ റബാദ(ഡല്‍ഹി ക്യാപിറ്റല്‍സ്): ടീമിലെ മൂന്ന് പേസര്‍മാരിലൊരാളായി സെവാഗ് ടീമിലെടുത്തിരിക്കുന്നത് ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ കാഗിസോ റബാദയെയാണ്.
undefined
കാഗിസോ റബാദ(ഡല്‍ഹി ക്യാപിറ്റല്‍സ്): ടീമിലെ മൂന്ന് പേസര്‍മാരിലൊരാളായി സെവാഗ് ടീമിലെടുത്തിരിക്കുന്നത് ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ കാഗിസോ റബാദയെയാണ്.
undefined
ജസ്പ്രീത് ബുമ്ര(മുംബൈ ഇന്ത്യന്‍സ്): ടീമിലെ മൂന്നാം പേസറായി ജസ്പ്രീത് ബുമ്രയെ മ‍ഞ്ജരേക്കര്‍ ടീമില്‍ ഉള്‍പ്പെടുത്തി.
undefined
ഇഷാന്‍ കിഷന്‍(മുംബൈ ഇന്ത്യന്‍സ്): ടീമിലെ പന്ത്രണ്ടാമനായി ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച മുംബൈയടെ ഇഷാന്‍ കിഷനെയാണ് സെവാഗ് തെരഞ്ഞെടുത്തിരിക്കുന്നത്.
undefined
click me!