ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ

First Published Oct 11, 2021, 4:11 PM IST

ദുബായ്: ഐപിഎല്‍ (IPL 2021) നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) പുറത്താകലായിരുന്നു ഈ സീസണില്‍ വലിയ ചര്‍ച്ചയായത്. തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍ നേടിയ അവര്‍ക്ക് (MI) ഇത്തവണ ആദ്യ നാലിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), പഞ്ചാബ് കിംഗ്‌സ് (Punjab Kings), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) എന്നിവരാണ് പുറത്തായ മറ്റു ടീമുകള്‍. ഈ നാല് ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര (Aakash Chopra). രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ടീമിലിടം നേടി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ടീമിലിടം നേടാന്‍ കഴിഞ്ഞില്ല.

കെ എല്‍ രാഹുല്‍

പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ രാഹുലാണ് ടീമിലെ ഒരു ഓപ്പണര്‍. നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം രാഹുലാണ്. 13 മത്സരങ്ങളില്‍ 626 റണ്‍സാണ് രാഹുല്‍ നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റിതുരാജ് ഗെയ്കവാദാണ് പിറകില്‍. 

മായങ്ക് അഗര്‍വാള്‍

പഞ്ചാബില്‍ രാഹുലിന്റെ ഓപ്പണിംഗ് പങ്കാളിയായ മായങ്കാണ് മറ്റൊരു ഓപ്പണര്‍. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ മായങ്കിനായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ എട്ടാമതാണ് മായങ്ക്. 

സഞ്ജു സാംസണ്‍

ടീമിന്റെ വിക്കറ്റ് കീപ്പറും മൂന്നാം നമ്പര്‍ ബാറ്റ്‌സമാനും സഞ്ജുവാണ്. സഞ്ജു തന്റെ കളിയുടെ മറ്റൊരു വശമാണ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കാഴ്ച വെച്ചതെന്നും കൂടുതല്‍ ഉത്തരാദിത്തത്തോടെയായിരുന്നു താരത്തിന്റെ ബാറ്റിംഗ് എന്നും അഭിപ്രായപ്പെട്ടു. റണ്‍വേട്ടക്കാരില്‍ ആറാമാണ് സഞ്ജു. 

സൂര്യമുമാര്‍ യാദവ്

ഈ സീസണില്‍ മോശം ഫോമിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 82 റണ്‍സാണ് സൂര്യയുടെ ടോപ് സ്‌കോര്‍. എന്നാല്‍ എപ്പോഴും ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിവുള്ള താരമാണ് സൂര്യകുമാറെന്നാണ് ചോപ്ര പറയുന്നത്. 

இன்றைய போட்டியில் ராஜஸ்தான் ராயல்ஸ் அணி, கிங்ஸ் லெவன் பஞ்சாப்பை எதிர்கொள்கிறது. கடந்த போட்டியில் ராஜஸ்தான் ராயல்ஸ் அணியில் ஆடிராத அதிரடி தொடக்க வீரர் ஜோஸ் பட்லர் இன்றைய போட்டியில் ஆடுகிறார்.

ജോസ് ബ്ടലര്‍

രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബ്ടലര്‍ യുഎഇയില്‍ നടന്ന രണ്ടാംപാദ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ മികച്ച പ്രകടനം ബട്‌ലര്‍ പുറത്തെടുത്തിരുന്നു. അഞ്ചാം നമ്പറില്‍ ബട്‌ലറേക്കാള്‍ മികച്ച ഓപ്ഷനില്ലെന്നാണ് ചോപ്ര പറയുന്നത്. 

കീറണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് ആറാമതായി കളിക്കാനെത്തും. കൂറ്റനടികള്‍ക്ക് പേരുകേട്ട വെസ്റ്റ് ഇന്‍ഡീസുകാരന്‍ അവസാനങ്ങളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും ചോപ്ര വ്യക്തമാക്കുന്നു.

ജേസണ്‍ ഹോള്‍ഡര്‍

മറ്റൊരു വെസ്റ്റ് ഇന്‍ഡീസുകാരന്‍ ഹോള്‍ഡറും ചോപ്രയുടെ ടീമില്‍ ഇടം പിടിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഹോള്‍ഡര്‍ ഓള്‍റൗണ്ടറാണ്. നേരത്തെ മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റപ്പോഴാണ് ഹോള്‍ഡര്‍ പകരക്കാരനായി എത്തിയത്. എട്ട് മത്സരങ്ങളില്‍ 16 വിക്കറ്റാണ് ഹോള്‍ഡര്‍ നേടിയത്. 

റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സിന്റെ ഹൈദരാബാദ് താരം റാഷിദ് ഖാനാണ് ടീമിലെ പ്രധാന സ്പിന്നല്‍. പന്തെറിയുന്നതിനോടൊപ്പം ബാറ്റിംഗിലും താരം ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാറുണ്ട്. 14 മത്സരങ്ങളില്‍ 18 പേരെ പുറത്താക്കി റാഷിദ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ്. 

രവി ബിഷ്‌ണോയ്

ഈ സീസണില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത ബൗളറാണ് പഞ്ചാബ് കിംഗ്‌സിന്റെ രവി ബിഷ്‌ണോയ്. റാഷിദ് ഖാന് പുറമെ രണ്ടാം സ്പിന്നറായി ബിഷ്‌ണോയ് ടീമിലെത്തി. മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം. 

ജസ്പ്രിത് ബുമ്ര

മുംബൈ ഇന്ത്യന്‍സിന്റെ ബുമ്രയാണ് പ്രധാന പേസര്‍മാരില്‍ ഒരാള്‍. റണ്‍സ് വിട്ടുകൊടുക്കന്നതില്‍ പിശുക്ക് കാണിക്കുന്ന ബുമ്ര 14 മത്സരങ്ങളില്‍ 21 വിക്കറ്റ് വീഴ്ത്തി. കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബുമ്ര. 

മുഹമ്മദ് ഷമി

ടി20 ഫോര്‍മാറ്റിന് പറ്റിയ ബൗളറല്ല ഷമിയെന്നാണ് പൊതുവെയുള്ള പറച്ചില്‍. എന്നാല്‍ ഇത്തവണ ഗംഭീര പ്രകടനമായിരുന്നു ഷമിയുടേത്. ടി20യും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പ്രകടനം. 14 മത്സരങ്ങളില്‍ 19 പേരെ പുറത്താക്കിയ ഷമി വിക്കറ്റ് വേട്ടക്കാരില്‍ ബുമ്രയ്ക്ക് പിറകില്‍ അഞ്ചാമതുണ്ട്.

click me!