അവധിദിനം ബീച്ചില്‍ അടിച്ചുപൊളിച്ച് ഡല്‍ഹി താരങ്ങള്‍-ചിത്രങ്ങള്‍ കാണാം

Published : Oct 06, 2021, 07:24 PM ISTUpdated : Oct 06, 2021, 07:25 PM IST

ദുബൈ: ഐപിഎല്ലില്‍(IPL 2021)പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പാക്കി പ്ലേ ഓഫിനുള്ള തയാറെടുപ്പിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍. 20 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് വെളളിയാഴ്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം മാത്രമാണ് അവേശേഷിക്കുന്നത്. സിസണില്‍ കളിച്ച 13 മത്സരങ്ങളില്‍ 10 ജയവുമായാണ് ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ജയത്തിനുശേഷം വീണുകിട്ടിയ അവധിദിനം ആഘോഷിക്കുന്ന തിരക്കിലായിരുന്നു ഡല്‍ഹി താരങ്ങള്‍ ഇന്ന്. സ്റ്റാന്‍ഡ് അപ് പാഡ്‌ലിംഗ് മുതല്‍ ബീച്ച് വോളിബോള്‍ വരെ കളിച്ചാണ് ഡല്‍ഹി താരങ്ങള്‍ അവധിദിനം അടിച്ചുപൊളിച്ചത്. ചിത്രങ്ങള്‍ കാണാം.  

PREV
18
അവധിദിനം ബീച്ചില്‍ അടിച്ചുപൊളിച്ച് ഡല്‍ഹി താരങ്ങള്‍-ചിത്രങ്ങള്‍ കാണാം
R Ashwin with Family

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആര്‍ അശ്വിന്‍ ഭാര്യയും കുട്ടികളുമൊത്ത് ബീച്ചിലെത്തിയപ്പോള്‍.

28
Aavesh Khan

ടീം അംഗങ്ങളുമൊത്ത് ബീച്ചില്‍ വോളി ബോള്‍ കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാന്‍. ഐപിഎല്ലില്‍ ഡല്‍ഹിക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് ആവേശ് ഖാന്‍.

38
Shikhar Dhawan

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റിംഗ് നട്ടെല്ലായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സ്റ്റാന്‍ഡ് അപ് പാഡ്‌ലിംഗ് നടത്തുന്നു.

48
Shreyas Iyer

ഐപിഎല്ലില്‍ മധ്യനിരയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റിംഗ് നട്ടെല്ലായ മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബിച്ചിലെത്തിയപ്പോള്‍.

58
Amit Mishra

സീസണില്‍ ഇതുവരെ കാര്യമായി അവസരം ലഭിക്കാതിരുന്ന അമിത് മിശ്ര ടീം അംഗങ്ങള്‍ക്കൊപ്പം ബീച്ച് വോളിബോള്‍ കളിക്കുന്നു.

68
Rishabh Pant

ശ്രേയസ് അയ്യര്‍ക്ക് പകരം നായകനായി വന്ന് ഡല്‍ഹിയെ പ്ലേ ഓഫിലെത്തിച്ച് നായകനെന്ന നിലയിലും തിളങ്ങിയ റിഷഭ് പന്ത്.

78
Steve Smith

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മധ്യനിരയിലെ കരുത്തായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് സ്റ്റാന്‍ഡ് അപ് പാഡ്‌ലിംഗ് നടത്തുന്നു.

88
Prithvi Shaw

‍ഐപിഎല്‍ ആദ്യ പകുതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കിയ ഓപ്പണര്‍ പൃഥ്വി ഷാ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories