'പൊരുതിത്തോറ്റാല്‍ ഞങ്ങളങ്ങ് പോട്ടേന്ന് വയ്‌ക്കും'; സഞ്ജുവിന് ആശംസാപ്രവാഹം, കയ്യടിച്ച് ഇതിഹാസങ്ങളും

Published : Apr 13, 2021, 10:25 AM ISTUpdated : Apr 13, 2021, 11:49 AM IST

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 63 പന്തില്‍ നേടിയ 119 റണ്‍സ്. അതും 222 എന്ന ഹിമാലയന്‍ വിജയലക്ഷ്യവും പിന്തുടരുമ്പോള്‍ നായകനായി ആദ്യ മത്സരം കളിക്കുന്നതിന്‍റെ യാതൊരു സങ്കോചവുമില്ലാതെ. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കൂളായി സഞ്ജു ടീമിനെ ലക്ഷ്യത്തിന് തൊട്ടരികെയെത്തിച്ചു. അവസാന പന്തിലേക്ക് നീണ്ട ആവേശ മത്സരത്തില്‍ രാജസ്ഥാന്‍ നാല് റണ്‍സിന് തോറ്റെങ്കിലും തകര്‍പ്പന്‍ ശതകവുമായി മുന്നില്‍ നിന്ന് പടനയിച്ച സഞ്ജുവിനെ പ്രശംസിച്ച് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. 

PREV
17
'പൊരുതിത്തോറ്റാല്‍ ഞങ്ങളങ്ങ് പോട്ടേന്ന് വയ്‌ക്കും'; സഞ്ജുവിന് ആശംസാപ്രവാഹം, കയ്യടിച്ച് ഇതിഹാസങ്ങളും

സഞ്ജുവിന്‍റെ ഇന്നിംഗ്‌സിനെ വാഴ്‌ത്തിയവരില്‍ ഒരാള്‍ ഇതിഹാസ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്, പഞ്ചാബ് മികച്ച ജയം നേടി. മൂന്നാം ഐപിഎല്‍ സെഞ്ചുറി കുറിക്കാന്‍ സഞ്ജു അതിഗംഭീര പ്രകടനം കാഴ്‌ചവെച്ചു. എന്നാല്‍ ദീപക് ഹൂഡ ടോപ് ക്ലാസാണ്. ആ ഇന്നിംഗ്‌സിനൊരു വ്യത്യസ്തതയുണ്ടായിരുന്നു എന്നായിരുന്നു വീരുവിന്‍റെ ട്വീറ്റ്. 

27

സഞ്ജുവിന്‍റെ ഇന്നിംഗ്സിനെ പ്രശംസിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗും ട്വീറ്റ് ചെയ്തു. സഞ്ജുവിന്‍റെ ബാറ്റിംഗ് കാണാന്‍ ആനന്ദകരമാണ് എന്നായിരുന്നു യുവിയുടെ വാക്കുകള്‍. 

37

അവിശ്വസനീയിരുന്നു മലയാളി താരത്തിന്‍റെ ഐപിഎല്‍ കരിയറിലെ മൂന്നാം സെഞ്ചുറി എന്ന് ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍ ട്വീറ്റ് ചെയ്തു. 

47

സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് ജയം അര്‍ഹിച്ചിരുന്നു എന്നാണ് വിന്‍ഡീസ് താരം ഷായ് ഹോപ് ട്വീറ്റ് ചെയ്തത്. 

57

ആദ്യ ഓവറില്‍ ബാറ്റിംഗിന് എത്തിയ സഞ്ജു അവസാന പന്തുവരെ കളിച്ചു എന്നോര്‍മ്മിപ്പിച്ചായിരുന്നു കമന്‍റേറ്ററും മുന്‍താരവുമായ സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്. റണ്‍ചേസില്‍ അദേഹത്തിന്‍റെ ആദ്യ സെഞ്ചുറിയാണിത്. സീസണിലാകെ സഞ്ജുവിന് ഈ ഫോം നിലനിര്‍ത്താനാകും എന്ന് പ്രതീക്ഷിക്കുന്നതായും മഞ്ജരേക്കര്‍ കുറിച്ചു. 

67

മലയാളി ക്രിക്കറ്റര്‍ക്ക് മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ സന്ദേശവുമുണ്ടായിരുന്നു. സഞ്ജുവിന്‍റെ ഗംഭീര ഇന്നിംഗ്‌സില്‍ വലിയ സന്തോഷം. ടോപ് ക്ലാസ് എന്നായിരുന്നു ബുമ്രയുടെ എഴുത്ത്. 

77

സഞ്ജുവിന് കയ്യടിച്ച് നിരവധി ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാവര്‍ക്കും എടുത്തുപറയാന്‍ മലയാളി താരത്തിന്‍റെ പോരാട്ടവീര്യമുണ്ടായിരുന്നു. 'പൊരുതിത്തോറ്റാല്‍ ഞങ്ങളങ്ങ് ക്ഷമിക്കും' എന്ന് അഭിപ്രായപ്പെട്ട ആരാധകര്‍ നിരവധിയാണ്. 

click me!

Recommended Stories