Published : Oct 24, 2020, 05:53 PM ISTUpdated : Oct 24, 2020, 05:54 PM IST
അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടകത്തില്‍ കാലിടറിയതാണ്. ആദ്യ എട്ടോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 44 റണ്‍സെടുത്ത കൊല്‍ക്കത്ത പക്ഷെ അവസാന 12 ഓവറില്‍ 150 റണ്‍സ് അടിച്ചു കൂട്ടി.
ശുഭ്മാന്‍ ഗില്ലും(9), രാഹുുല്‍ ത്രിപാഠിയും(13), തുടക്കത്തിലെ മടങ്ങിയതിന് പിന്നാലെ മുന്‍ നായകന് ദിനേശ് കാര്‍ത്തിക്കും നിറം മങ്ങിയതോടെ കൊല്‍ക്കത്ത വന്‍പ്രതിസന്ധിയിലായി.

28
എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചക്ക് പ്രത്യാക്രമണത്തിലൂടെ മറുപടി നല്കിയ നിതീഷ് റാണയും സുനില്‍ നരെയ്നുമായിരുന്നു കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

38
53 പന്തില്‍ 81 റണ്‍സെടുത്ത് റാണ അവസാന ഓവറിലാണ് പുറത്തായത്.

48
ഇതിനിടെ പതിമൂന്നാം ഓവറില്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ റാണ ആകാശത്തേക്ക് നോക്കി സുരീന്ദര്‍ എന്നെഴുതിയ 63-ാം നമ്പര്‍ ജേഴ്സി ഉയര്‍ത്തിക്കാട്ടി. ആരാണീ സുരീന്ദര്‍ എന്ന് പിന്നാലെ ആരാധകര്‍ അന്വേഷണം തുടങ്ങുകയും ചെയ്തു.

58
നിതീഷ് റാണയുടെ ഭാര്യ സാച്ചി മര്‍വയുടെ പിതാവാണ് സുരീന്ദര്‍. ക്യാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹം അടുത്തിടെ അന്തരിച്ചിരുന്നു.

68
ഈ സാഹചര്യത്തിലാണ് ഭാര്യപിതാവിനോടുള്ള ആദരസൂചകമായി റാണ ജേഴ്സി ഉയര്‍ത്തിക്കാട്ടിയത്.

78
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു നിതീഷ് റാണസാച്ചി വിവാഹം.

88
സീസണില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ റാണക്ക് പക്ഷെ പിന്നീട് ഫോമിലേക്ക് ഉയരാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന് ഓപ്പണറായാണ് നിതീഷ് റാണ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!