അവസാന ഓവറുകളില്‍ ടെസ്റ്റ് കളിച്ച കേദാര്‍ ജാദവിന് പകരക്കാരനെ തേടി ചെന്നൈ , പകരമെത്താനിടയുള്ള താരങ്ങള്‍ ഇവരാണ്

Published : Oct 08, 2020, 01:50 PM IST

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിലും തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മധ്യനിരക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുയരുന്നത്. കൊല്‍ക്കത്തക്കെതിരെ ആഞ്ഞടിക്കേണ്ട അവസാന ഓവറില്‍ ടെസ്റ്റ് കളിച്ച് ക്ഷമപരീക്ഷിച്ച കേദാര്‍ ജാദവിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശകര്‍ വാളെടുത്തിരിക്കുന്നത്.. ഐപിഎല്ലില്‍  നിന്ന് പിന്‍മാറിയ സുരേഷ് റെയ്നയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ റെയ്നയുടെ പകരക്കാരനെന്ന നിലയില്‍ കൂടി ജാദവിന് പകരംവെക്കാവുന്ന ഒരു താരത്തെ ടീമിലെടുക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ചെന്നൈ ടീമിലെത്താനിടയുള്ള ചില താരങ്ങള്‍ ഇവരാണ്.  

PREV
17
അവസാന ഓവറുകളില്‍ ടെസ്റ്റ് കളിച്ച കേദാര്‍ ജാദവിന് പകരക്കാരനെ തേടി ചെന്നൈ , പകരമെത്താനിടയുള്ള താരങ്ങള്‍ ഇവരാണ്

ഹനുമാ വിഹാരി: 2013 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച വിഹാരി   ഇതുവരെ കളിച്ചത് 24 ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ്. 284 റണ്‍സാണ് ആകെ നേട്ടം. 14.2 മാത്രമാണ് വിഹാരിയുടെ ശരാശരി. 46 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലുണ്ടായിരുന്നെങ്കിലും വിഹാരിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

27

യൂസഫ് പത്താന്‍: ഐപിഎല്ലില്‍ എന്നും കോടികള്‍ വിലമതിക്കുന്ന താരമായിരുന്നു യൂസഫ് പത്താനെങ്കിലും ഇത്തവണ താരലേലത്തില്‍ ആറും പത്താനെ ടീമിലെടുത്തില്ല. ഇതുവരെ 174 ഐപിഎല്‍ മത്സരം കളിച്ചിട്ടുള്ള പത്താന്‍ 142.97 പ്രഹരശേഷിയില്‍ നേടിയത് 3204 റണ്‍സാണ്. എന്നാല്‍ വയസന്‍ പടയെന്ന് ഇപ്പോഴേ പേരുദോഷമുള്ള ചെന്നൈ 37കാരനായ പത്താനെ ഫിനിഷറായി ടീമിലെടുക്കുമോ എന്ന് കണ്ടറിയണം.
 
37

രോഹന്‍ കദം: ആഭ്യന്തര ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് 26കാരനായ രോഹന്‍ കദം. ടി20 ക്രിക്കറ്റില്‍ 49.62 ശരാശരിയില്‍ 794 റണ്‍സാണ് ഇതുവരെയുള്ള നേട്ടം. ഇത്തവണ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കദമിനെ പക്ഷെ ആരും ടീമിലെടുത്തിരുന്നില്ല.റെയ്നയുടെ പകരക്കാരാനെന്ന നിലയില്‍ ചെന്നൈക്ക് പരിഗണിക്കാവുന്ന കളിക്കാരനാണ് കദം.

47

മനോജ് തിവാരി: യൂസഫ് പത്താനെപ്പോലെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പരിചയസമ്പത്തുള്ള കളിക്കാരനാണ് മനോജ് തിവാരി. ഇത്തവണ താരലേലത്തില്‍ പക്ഷെ തിവാരിയെ ആരും ടീമിലെടുത്തില്ല. 2018ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായാണ് തിവാരി അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ധോണിയുടെ കൂടെ മുമ്പ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സില്‍ തിവാരി കളിച്ചിട്ടുണ്ട്.
 
57

ഇനി ചെന്നൈ ടീമിനകത്തുനിന്നു തന്നെ ജാദവിന് പകരക്കാരനെ കണ്ടെത്താനാണ് ചെന്നൈ തീരുമാനമെങ്കില്‍ പകരം ടീമിലെത്താന്‍ സാധ്യതയുള്ളത് മൂന്ന് താരങ്ങളാണുള്ളത്.

മുരളി വിജയ്: ആദ്യ മൂന്ന് മത്സരങ്ങളില്‍ ചെന്നൈയുടെ ഓപ്പണറായി ഇറങ്ങിയ വിജയ്ക്ക് പക്ഷെ ഓപ്പണിംഗില്‍ തിളങ്ങാനായില്ല. ഓപ്പണിംഗിനിറങ്ങി ടെസ്റ്റ് കളിക്കുന്നുവെന്ന് ചീത്തപ്പേര് വാങ്ങിയതിനുശേഷമാണ് വിജയിയെ ചെന്നൈ ടീമില്‍ നിന്ന് മാറ്റിയത്. ജാദവും നേരിടുന്നത് സമാനമായ ആരോപണമാണ്. ഈ സാഹചര്യത്തില്‍ ജാദവിന് പകരം വിജയിനെ ടീമിലെടുക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. മാത്രമല്ല ഓപ്പണറായ വിജയിയെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ മികച്ച പ്രകടനം നടത്തുന്ന വാട്സണ്‍-ഡൂപ്ലെസി ഓപ്പണിംഗ് സഖ്യം പൊളിക്കേണ്ടിവരും.
 
67

റിതുരാജ് ഗെക്വാദ്: ഓപ്പണറായ റിതുരാദ് ഗെയ്ക്വാദിനെ സീസണില്‍ രണ്ട് മത്സരങ്ങളിലും മധ്യനിരയിലാണ് ചെന്നൈ കളിപ്പിച്ചത്. വിജയിയുടെ കാര്യത്തിലെന്ന പോലെ റിതുരാജിനെ ഓപ്പണറാക്കി ഡൂപ്ലെസിയെ വണ്‍ ഡൌണില്‍ കളിപ്പിക്കുക എന്ന സാധ്യതയും ചെന്നൈക്ക് മുന്നിലുണ്ട്.
 
77

എന്‍ ജഗദീശന്‍: 2018 മുതല്‍ ചൈന്നൈ ടീം അംഗമായ നാരായണ്‍ ജദഗീശന്‍ ഇതുവരെ ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ജഗദീശന്‍ തമിഴ്നാടിനായി 22 ടി20 മത്സരങ്ങള്‍ കളിച്ച് 305 റണ്‍സ് നേടിയിട്ടുണ്ട്.111.7 ആണ് ജഗദീശന്‍റെ സ്ട്രൈക്ക് റേറ്റ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories