Published : Oct 08, 2020, 10:01 AM ISTUpdated : Oct 08, 2020, 10:16 AM IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍കൂടി തോല്‍വി അറിഞ്ഞു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പത്ത് റണ്‍സിന്റെ തോല്‍വിയാണ് നേരിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 157 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഷെയ്ന്‍ വാട്‌സണ്‍ (40 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ 30) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അവസാന ഓവറുകളില്‍ പന്തിനെക്കാള്‍ കൂടുതല്‍ റണ്‍സ് വേണമെന്നിരിക്കെ കേദാര്‍ ജാദവിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് വിനയായി. 12 പന്തുകള്‍ നേരിട്ട താരത്തിന് ഏഴ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. തോല്‍വിയുടെ പ്രധാന കാരണമായി ആരാധകര്‍ കരുതുന്നത് ജാദവിന്റെ മെല്ലപ്പോക്കാണ്. ഇതോടെ താരത്തിനെതിരെ ട്രോളുകളും വന്നു. ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളി ക്രിക്കറ്റ് സോണില്‍ വന്ന ചില ട്രോളുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!