കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബിന് ജയത്തിലേക്കുള്ള ദൂരം വെറും നാലു റണ്‍സ്. തകര്‍ത്തടിക്കുന്ന പുരാനും മാര്‍ക്രവും അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയിരിക്കെയാണ് കാര്‍ത്തിക് ത്യാഗി മനോഹരമായ യോര്‍ക്കറുകളിലൂടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇരട്ടപ്രഹരത്തിലൂടെയും കളി രാജസ്ഥാന് അനുകൂലമാക്കിയത്.