അവര്‍ അഞ്ച് സുന്ദരികള്‍; കിംഗ് കോലിയുടെ മനം കീഴടക്കിയ രാജ്ഞിമാര്‍

Published : Sep 20, 2021, 11:21 AM ISTUpdated : Sep 20, 2021, 11:29 AM IST

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സെലിബ്രിറ്റികളിലൊരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ക്രിക്കറ്റ് കളത്തിന് പുറത്തും കോലിക്ക് പ്രിയമേറെ. ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെട്ട കാലം മുതല്‍ക്കേ പല പ്രമുഖ നടിമാരുടെ പേരുകള്‍ക്കൊപ്പവും കോലിയുടെ പേര് ചര്‍ച്ചയായിട്ടുണ്ട്. അനുഷ്‌ക ശര്‍മ്മയുമായി പ്രണയത്തിലാവുന്നതിന് മുമ്പും കോലി പ്രണയ സിക്‌സറുകളുമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് എന്ന് ചുരുക്കം. അനുഷ്‌കയ്‌ക്ക് മുമ്പ് അഞ്ച് നടിമാരുമായി കോലി പ്രണയത്തിലായിരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

PREV
15
അവര്‍ അഞ്ച് സുന്ദരികള്‍; കിംഗ് കോലിയുടെ മനം കീഴടക്കിയ രാജ്ഞിമാര്‍
സാക്ഷി അഗര്‍വാള്‍

ബാച്ചിലര്‍ കോലിയുടെ ആദ്യ കാമുകിയാണ് നടി സാക്ഷി അഗര്‍വാള്‍ എന്നാണ് റിപ്പോര്‍ട്ട്. വിവിധ ഭാഷകളില്‍ പ്രത്യേകിച്ച് തമിഴ് സിനിമയില്‍ ശ്രദ്ധേയ താരമാണ് സാക്ഷി അഗര്‍വാള്‍. എന്നാല്‍ കോലിയുടെ ലോംഗ് ഇന്നിംഗ്‌സുകള്‍ പോലെ അധികകാലം ഈ പ്രണയം നീണ്ടുനിന്നില്ല.

25
സഞ്ജനാ ഗല്‍റാണി

കോലിയുടെ പേരുമായി ചേര്‍ത്ത് വായിക്കപ്പെട്ട മറ്റൊരു ദക്ഷിണേന്ത്യന്‍ നടിയാണ് സഞ്ജനാ ഗല്‍റാണി. ഇരുവരും ഏറെത്തവണ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ മാത്രമാണ് എന്നായിരുന്നു അന്ന് ഗല്‍റാണിയുടെ പ്രതികരണം.

35
സാറ ജെയ്‌ന്‍ ഡയാസ്

അറിയപ്പെടുന്ന മോഡലും നടിയുമാണ് സാറ ജെയ്‌ന്‍ ഡയാസ്. 2007ലെ ഫെമിന മിസ് ഇന്ത്യ ജേതാവായിരുന്നു. 2011 ലോകകപ്പ് ഫൈനല്‍ കാണാന്‍ സാറയെ കോലി ക്ഷണിച്ചിരുന്നു. എന്നാല്‍ സിനിമ തിരക്കുകള്‍ കാരണം താരം മത്സരത്തിനെത്തിയില്ല. 2011ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടന സമയത്ത്
ഇരുവരും തമ്മിലുള്ള പ്രണയം അവസാനിച്ചു. 

45
തമന്ന ഭാട്ടിയ

ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ബഹുഭാഷ സൂപ്പര്‍ സ്റ്റാറാണ് തമന്ന ഭാട്ടിയ. ഒരു പരസ്യചിത്രമാണ് കോലി-തമന്ന പ്രണയ അഭ്യൂഹങ്ങളിലേക്ക് നയിച്ചത്. 2012ല്‍ ഒരു വര്‍ത്തോളം ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

55
ഇസബെല്ല ലെയ്റ്റി

ബോളിവുഡില്‍ ചുവടുറപ്പിച്ച ബ്രസീലിയന്‍ മോഡലും നടിയുമാണ് ഇസബെല്ല ലെയ്റ്റി. കോലിയെ ഒരു പാര്‍ട്ടിക്കിയെയാണ് ഹിന്ദി, തെലുഗു ഭാഷകളില്‍ വേഷമിച്ച ഇസബെല്ല പരിചയപ്പെട്ടത്. ഇരുവരും സിംഗപ്പൂരില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വഴിപിരിഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

click me!

Recommended Stories