വിശ്വാസ്യതയില്ലാത്ത ബജറ്റാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan) വിമര്‍ശിച്ചു. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റും സാമ്പത്തിക സൂചകങ്ങളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ തുന്നിചേർത്ത് വച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.