ബെവ്ക്യൂ വന്നത് ഗുണമായത് ബാറുകള്‍ക്ക്; കൊയ്യുന്നത് കോടികള്‍, 'ആപ്പി'ലായി ബെവ്കോ

First Published Nov 8, 2020, 11:08 AM IST

മദ്യവില്‍പ്പനയുടെ കാര്യത്തില്‍ കോടികളുടെ കണക്കാണ് കേരളത്തില്‍ എപ്പോഴും പറയാറുള്ളത്. ഓരോ ഉത്സവസീസണിലും സര്‍ക്കാരിന്‍റെ ബിവറേജ് ഔട്ട്‍ലെറ്റുകളില്‍ നിന്ന് കോടികളുടെ വരവ് കണക്കാണ് പുറത്ത് വരാറുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ ആശങ്കയില്‍ ബിവറേജ് ഔട്ട്‍ലെറ്റുകളടക്കം പൂട്ടിയതോടെ സര്‍ക്കാരിന്‍റെ വലിയ ഒരു വരുമാന മാര്‍ഗ്ഗം അടഞ്ഞിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് വീണ്ടും ബിവറേജ് ഔട്ട്‍ലെറ്റുകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബെവ്ക്യൂ എന്ന ആപ്പ് അവതരിപ്പിച്ചത്. ആപ്പിന്‍റെ പോരായ്മകളും പ്രശ്നങ്ങളുമെല്ലാം നിരവധി വട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബെവ്ക്യൂ ആപ്പ് വന്നതിന് ശേഷം ശരിക്കും കോടികള്‍ കൊയ്യുന്നത് ബാറുകളാണോ? ആപ്പ് വന്നതോടെ ശരിക്കും 'ആപ്പി'ലായത് ബെവ്കോ ആണോ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം...

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ബെവ്കോയെക്കാൾ മൂന്നിരട്ടിയിലധികം കച്ചവടമാണ് ഉണ്ടായത്.
undefined
ബെവ്ക്യൂ ആപ്പിലൂടെ ടോക്കൺ എടുത്തവർക്ക് മാത്രം ബെവ്കോ മദ്യം കൊടുക്കുമ്പോള്‍ഇതൊന്നുമില്ലാതെ വിൽപ്പന നടത്താം എന്നതാണ് ബാറുകൾക്ക് ചാകരയായത്.
undefined
ലോക്ക്ഡൗണിന് മുമ്പുള്ള മൂന്ന് മാസത്തെ കണക്ക് നോക്കുമ്പോള്‍ ബാറുകളെക്കാള്‍ ബെവ്കോയില്‍ മൂന്ന് മടങ്ങ് അധികമായിരുന്നു വില്‍പന.
undefined
എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സ്ഥിതി മാറി. വെറും ഒരുമാസത്തെ കണക്കെടുക്കുമ്പോള്‍ തന്നെ മൂന്ന് മടങ്ങും മറികടന്ന് ബാറുകള്‍ മുന്നിലെത്തി.
undefined
ബെവ്കോ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിവരാവകാശ രേഖയിലാണ് മദ്യവില്‍പനയുടെ കണക്ക് പുറത്ത് വന്നത്.
undefined
മാസങ്ങളോളം പൂട്ടി കിടന്ന ബാറുകള്‍ക്ക് ശരിക്കും ബെവ്ക്യൂ ആപ്പ് വന്നത് രക്ഷയായെന്നാണ് കണക്കുകള്‍ പറയുന്നത്.
undefined
ബാറുകള്‍ക്ക് മൂന്നിരട്ടിയിലേറെയാണ് കച്ചവടം കൂടിയത്
undefined
ബെവ്ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്യാതെയും ബാറുകളില്‍ മദ്യം കൊടുക്കുന്നുണ്ട്. അതുകൊണ്ട് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുക ബാറുകളെയാണ്.
undefined
ബെവ്ക്യൂ വഴിയുള്ള ടോക്കണ്‍ ഉണ്ടെങ്കില്‍ മാത്രമാണ് ബെവ്കോ മദ്യം നല്‍കുകയുള്ളൂ.
undefined
ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് കോടികളുടെ അധികലാഭമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
undefined
ലോക്ക്ഡൗണിന് മുമ്പ് ബെവ്കോയില്‍ ബാറിനെക്കാളും മൂന്ന് മടങ്ങ് കച്ചവടമാണ് ഉണ്ടായിരുന്നത്.
undefined
ലോക്ക്ഡൗണിന് ശേഷമുള്ള ഒരു മാസത്തെ കണക്കെടുമ്പോള്‍ തന്നെ ബാര്‍ മുന്നിലെത്തി.
undefined
മൂന്ന് ലിറ്റര്‍ എന്ന ഒരാള്‍ക്ക് മദ്യം നല്‍കാനുള്ള പരിധിയും പല ബാറുകളും പാലിക്കുന്നില്ല. ഇതും ബാറുകള്‍ക്ക് നേട്ടമായി മാറുന്നു.
undefined
undefined
undefined
undefined
undefined
undefined
undefined
click me!