2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങൾ; ഇത്തവണ എന്താകും?

Published : Mar 22, 2026, 02:39 PM IST

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 2016ല്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം നേടിയത്. 2026-ല്‍ ബിജെപി എത്ര മണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. 

PREV
110
2021-ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങൾ

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 2016ല്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം നേടിയത്. 2026-ല്‍ ബിജെപി എത്ര മണ്ഡലങ്ങളില്‍ അക്കൗഡ് തുറക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. 2021-ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

210
നേമം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 51,888 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവൻകുട്ടി 55,837 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അതായത് വെറും 3,949 വോട്ടുകള്‍ക്കാണ് ജയം ഉറപ്പിച്ചത്.

310
വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് 61,111 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി. രാജേഷ് 39,596 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി. കെ പ്രശാന്ത് ജയിച്ചത്. 

410
കഴക്കൂട്ടം

കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രൻ 63,690 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ 40,193 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 23,497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രൻ ജയിച്ചത്.

510
ആറ്റിങ്ങല്‍

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ്. അംബിക 69,898 വോട്ട് നേടി ജയിച്ചപ്പോള്‍ എൻ‌ഡി‌എയുടെ പി. സുധീർ 38,262 വോട്ടുകള്‍ നേടി രണ്ടാമതായി.

610
ചാത്തന്നൂര്‍

എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി. എസ്. ജയലാൽ 59,296 വോട്ട് നേടി വിജയം സ്വന്തമാക്കിയപ്പോള്‍ എൻ‌ഡി‌എ സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാർ 42,090 വോട്ടുകള്‍ നേടി രണ്ടാമതായി. 17,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജി. എസ്. ജയലാൽ ഒന്നാം സ്ഥാനത്തെത്തിയത്.

710
പാലക്കാട്

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ 54,079 വോട്ടുകള്‍ നോടി വിജയിച്ചു. എൻ‌ഡി‌എയുടെ ഇ. ശ്രീധരൻ ആയിരുന്നു രണ്ടാം സ്ഥാനത്ത്. 50,220 വോട്ടുകളാണ് ശ്രീധരൻ നേടിയത്. അതായത് വെറും 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിച്ചത്.

810
മലമ്പുഴ

എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. പ്രഭാകരൻ 75,934 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചപ്പോള്‍ എൻ‌ഡി‌എയുടെ സി. കൃഷ്ണകുമാർ 50,200 വോട്ടുകള്‍ നേടി രണ്ടാമതെത്തി.

910
മഞ്ചേശ്വരം

യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫ് 65,758 വോട്ടുകള്‍ നേടി ഒന്നാമനായപ്പോള്‍ ബിജെപിയുടെ കെ. സുരേന്ദ്രൻ 65,013 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് തള്ളപ്പെടുകയായിരുന്നു. വെറും 745 വോട്ടുകളുടെ വ്യത്യാസത്തിലാണ് അഷ്‌റഫ് ജയിച്ചത്.

1010
കാസര്‍കോട്

യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ.എ.നെല്ലിക്കുന്ന് 63,296 വോട്ടുകളാണ് അന്ന് നേടിയത്. എൻ‌ഡി‌എ സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് 50,395 വോട്ടുകള്‍ നേടി രണ്ടാമതും എത്തി. 12,901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ.എ. നെല്ലിക്കുന്ന് ജയിച്ചത്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories