കൊവിഡ് 19: കേരളത്തില്‍ അരലക്ഷം പേര്‍ക്ക് രോഗബാധ

Published : Aug 20, 2020, 12:00 PM ISTUpdated : Aug 20, 2020, 12:15 PM IST

സര്‍ക്കാര്‍ കണക്കുകളില്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 20-ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,231 ആയി. ഇതില്‍ 17,382 പേര്‍ സജീവ രോഗികളാണ്. 32,607 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 182 ആണ്. സ്ഥിരീകരിച്ച കേസുകളിൽ നിന്ന് 56 മരണങ്ങൾ കേരളത്തിലെ കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സൈറ്റുകള്‍ തന്നെ പറയുന്നു. കേരളത്തില്‍ അതിവേഗത്തിലാണ് കൊവിഡ് 19 രോഗവ്യാപനമുണ്ടാകുന്നതെന്ന് കണക്കുകള്‍ തെളിവ് നല്‍കുന്നു. ഇതിനിടെ കേരളത്തിലെ ആദ്യ സമൂഹവ്യാപനം നടന്നെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞ തിരുവനന്തപുരത്തിന്‍റെ തീരദേശ മേഖലകളില്‍ കൊവിഡ് ടെസ്റ്റുകള്‍ കുറഞ്ഞെന്നെ പരാതികളും ഉയരുന്നു. 

PREV
125
കൊവിഡ് 19: കേരളത്തില്‍ അരലക്ഷം പേര്‍ക്ക് രോഗബാധ

ഇന്ത്യയിലാദ്യമായി കേരളത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേയ്ക്ക് 232 ദിവസം പിന്നിടുകയാണ്. ഏതാണ്ട് ആറരമാസക്കാലത്തിനിടെയാണ് കേരളത്തിലെ രോഗികളുടെ എണ്ണം ഉയര്‍ന്നു തുടങ്ങിയത്. 

225

ജനുവരി 31-നാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

325
425

അതിന് ശേഷം കേരളത്തിന്‍റെ കൊവിഡിന്‍റെ നാൾവഴിക്കണക്ക് ഇങ്ങനെയാണ്: ആ ഒന്നിൽ നിന്ന് നൂറിലെത്താൻ 54 ദിവസമെടുത്തു, ജനുവരി 31-ന് ഒരു രോഗിയാണുണ്ടായിരുന്നതെങ്കിൽ മാർച്ച് 24 ന് 109 രോഗികളായി. 43 ദിവസം കൊണ്ട് 109 രോഗികളിൽ നിന്ന് 502 ൽ എത്തി.

525

മെയ് 6 ന് 502 രോഗികളായി. 21 ദിവസം കൊണ്ട് രോഗികൾ ആയിരം കടന്നു. മെയ് 27ന് 1003 രോഗികളായി. 12 ദിവസം കൊണ്ട് രോഗികൾ രണ്ടായിരം കടന്നു. ജൂൺ 8-ന് 2,005 രോഗികളായി. 12 ദിവസം കൊണ്ട് രോഗികൾ മൂവായിരം കടന്നു.

625
725

ജൂൺ 20-ന് രോഗികൾ 3,039 രോഗികളായി. ഏഴ് ദിവസം കൊണ്ട് രോഗികൾ നാലായിരം കടന്നു. ജൂൺ 27 ന് 4,071 രോഗികളായി. ഏഴ് ദിവസം കൊണ്ട് രോഗികൾ അയ്യായിരം കടന്നു. ജൂലൈ 4-ന് 5,204 രോഗികളായി. നാല് ദിവസം കൊണ്ട് രോഗികൾ ആറായിരം കടന്നു. ജൂലൈ 8 ന് 6195 രോഗികളായി. 

825

മൂന്ന് ദിവസം കൊണ്ട് രോഗികൾ ഏഴായിരം കടന്നു. ജൂലൈ 11 ന് 7438 രോഗികളായി. രണ്ട് ദിവസം കൊണ്ട് രോഗികൾ എണ്ണായിരം കടന്നു. ജൂലൈ 13 ന് 8322 രോഗികളായി. രണ്ട് ദിവസം കൊണ്ട് രോഗികൾ ഒമ്പതിനായിരമായി. ജൂലൈ 15 ന് 9,553 രോഗികളായി.

925

ഒറ്റ ദിവസം കൊണ്ട് രോഗികൾ പതിനായിരം കടന്നു. ജൂലൈ 16-ന് ആകെ രോഗികളുടെ എണ്ണം 10,275 ആയി. 12 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ജൂലൈ 28 ന് ആകെ രോഗികൾ 20,894 ആയി. എട്ട് ദിവസം കൊണ്ട് മുപ്പതിനായിരം കടന്നു. 

1025

ഓഗസ്റ്റ് 06-ന് ആകെ രോഗികൾ 30,449 ആയി. എട്ട് ദിവസം കൊണ്ട് രോഗികൾ നാൽപ്പതിനായിരം കടന്നു. ഓഗസ്റ്റ് 14-ന് ആകെ 41,277 രോഗികളായി. അഞ്ച് ദിവസം കൊണ്ട് ആകെ രോഗികൾ അമ്പതിനായിരം കടന്നു. ഓഗസ്റ്റ് 19-ന് അതായത് ഇന്നലെ ആകെ 50,231 രോഗികളായി.

1125

കേരളത്തില്‍ ഒരു കൊവിഡ് രോഗിയില്‍ നിന്ന് നൂറ് രോഗികളിലേക്ക് എത്താൻ 54 ദിവസമെടുത്തു. 100-ൽ നിന്ന് ആയിരം രോഗികൾ ഉണ്ടാകാൻ എടുത്തത് 21 ദിവസത്തെ ഇടവേള മാത്രം. ആയിരത്തിൽ നിന്ന് ഇത് പതിനായിരമായി വളരാനെടുത്തത് 49 ദിവസമാണ്. 

1225

ഈ കാലയളവിലാണ് കേരളം വളരെ ഫലപ്രദമായി കൊവിഡ് രോഗബാധയെ തടഞ്ഞു നിർത്തിയത്. പക്ഷേ, പിന്നീടങ്ങോട്ട് പ്രതിരോധം ദുർബലമായിത്തുടങ്ങി. പതിനായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് എത്താൻ എടുത്തത് 12 ദിവസത്തെ ഇടവേള മാത്രം. 

1325

ഇരുപതിനായിരത്തിൽ നിന്ന് മുപ്പതിനായിരത്തിലെത്താൻ 8 ദിവസമേ വേണ്ടി വന്നുള്ളൂ. മുപ്പതിനായിരത്തിൽ നിന്ന് നാൽപ്പതിനായിരത്തിലേക്ക് എത്തിയത് വീണ്ടും 8 ദിവസം കൊണ്ട്. നാൽപ്പതിനായിരത്തിൽ നിന്ന് അരലക്ഷത്തിലേക്ക് കുതിച്ചുകയറാൻ വേണ്ടി വന്നത് വെറും അഞ്ച് ദിവസം മാത്രം. 

1425

കണക്കുകള്‍ പ്രകാരം വെറും 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാൽലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്. അടിയന്തിരഘട്ടം മറികടക്കാൻ കൂടുതൽ ഡോക്ടർമാർക്ക് സർക്കാർ ഐസിയു പരിശീലനം നൽകും. 

1525

രോഗികളുടെ എണ്ണത്തിൽ സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുത്തനെയുള്ള വർധനവ് നേരത്തേയാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണ് കണക്കുകൾ. പ്രതിരോധം പൊലീസിനെ ഏൽപ്പിച്ച ആഴ്ച്ചകളിലും വ്യാപനം പിടികൊടുക്കുന്നില്ല. 

1625

ആഗസ്ത് 14 മുതൽ 19 വരെ 6 ദിവസങ്ങൾക്കുള്ളിൽ 10,523 പുതിയ രോഗികളാണുണ്ടായത്. മരണസംഖ്യയും പൊടുന്നനെ കൂടി. ആറ് ദിവസത്തിനിടെ 53 മരണം. ഇതില്‍ 8 മരണങ്ങളെ ഔദ്യോഗികമായി ഒഴിവാക്കിയെങ്കിൽ ഫലം കാക്കുന്നവയും ഇതുവരെ പട്ടികയിൽ പെടാത്തവയും വേറെയുണ്ട്. 

1725

മൊത്തം 182 മരണങ്ങളിൽ 106 ഉം ആഗസ്ത് മാസത്തിലെ 19 ദിവസത്തിനുള്ളിലാണ് സംഭവിച്ചത്. അതായത് 58 ശതമാനം മരണവും ഈ മാസത്തില്‍ തന്നെയാണ്. ഒഴിവാക്കിയ 60 മരണങ്ങൾ വേറെയുമുണ്ട്. 26,618 പുതിയ രോഗികളുണ്ടായതും ഈ 19 ദിവസങ്ങൾക്കിടെയാണ്. 

1825

മൊത്തം രോഗികളുടെ എണ്ണം ആഗസ്തിൽ തന്നെ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ വെന്‍റിലേറ്ററുകളും ഐസിയുകളും നിറയുന്നത് മുന്നിൽ കാണേണ്ട സാഹചര്യമാണുള്ളത്. പരമാവധി മരണങ്ങളൊഴിവാക്കാനാണ് അത്യാഹിത വിഭാഗം ഡോക്ടർമാർക്കും സർക്കാർ ഐസിയു വെന്‍റിലേറ്റര്‍ പരിശീലനം നൽകുന്നത്. 524 പേർക്കാണ് പരിശീലനം നൽകുക. കൊവിഡ് ബ്രിഗേഡും ഉടൻ സജ്ജമാകും.

1925

ലോക്ഡൗണില്‍ കേരളം ഇളവുകള്‍ നല്‍കിയ മാസം കൂടിയാണ് ആഗസ്റ്റ്. മാസാവസാനം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം വരാനിരിക്കുന്നു. ഇത് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്.  ആറരമാസത്തോളം വീടുകളില്‍ അടച്ചിരുന്ന ജനത, ലോക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പുറത്തിറങ്ങാന്‍ തുടങ്ങി.

2025

നിശ്ചലമായിരുന്ന വാണിജ്യ വ്യവസായ മേഖലകള്‍ സജീവമാകാന്‍ ആരംഭിച്ചു. ഇതിനിടെയാണ് ഓണമെത്തുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിപണി സജീവമാകുന്ന സമയങ്ങളിലൊന്നാണിത്. വിപണികള്‍ സജീവമാകുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

2125
2225

രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശിച്ചു. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കർശന നിയന്ത്രണങ്ങൾ തുടരണം. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫൻസിലാണ് മുഖ്യമന്ത്രി ഓണക്കാല നിർദ്ദേശങ്ങൾ നൽകിയത്. 

2325

പൂക്കളം ഒരുക്കാൻ അതത് പ്രദേശങ്ങളിലെ പൂക്കൾ ഉപയോഗിക്കണം. പുറത്ത് നിന്ന് വരുന്ന പൂക്കൾ രോഗവ്യാപന സാധ്യത കൂട്ടും. ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാനായി പൊലീസ് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായിരിക്കും. ശാരീരിക അകലം ഉറപ്പാക്കണം. 

2425

രോവ്യാപനം രൂക്ഷമാക്കാൻ ശ്രമമുണ്ടെന്നും അത്തക്കാരുടെ മുന്നിൽ നിസ്സഹായരാകരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

2525

ഹോട്ടലുകള്‍ രാത്രി ഒന്‍പത് മണിവരെ തുറക്കാം. ജില്ലാ കളക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കണം. ഓണാഘോഷത്തിനായി സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 
 
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories