ഗണപതി ഹോമത്തോടെ തിരുവന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു

Published : Jun 24, 2022, 04:50 PM ISTUpdated : Jun 24, 2022, 04:57 PM IST

തിരുവനന്തപുരം വിമാനത്താവളത്തില്‍ നാളുകളായി പൂട്ടിയിരുന്ന ഡ്യൂട്ട് ഫ്രീ ഷോപ്പ് ഇന്ന് തുറന്നു. ഗണപതി ഹോമത്തോടെയായിരുന്നു ഷോപ്പിന്‍റെ ഉദ്ഘാടനം.  മുംബൈ ട്രാവൽ റീട്ടെയിലിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) എന്നാണ് പേര്. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ  2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ ഉള്‍ക്കൊള്ളുന്നത്.   

PREV
16
ഗണപതി ഹോമത്തോടെ തിരുവന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു

ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഒരു സ്റ്റോറില്‍  ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്‌സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമാണ്.

 

26

കൂടാതെ, ഹാൻഡ്‌ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളും ഇവുടം ഉടൻ തുടങ്ങും. അറൈവൽ ഏരിയയിൽ  കൺവെയർ ബെൽറ്റിന് എതിർവശത്താണ് പുതിയ ഷോപ്പ് തുറന്നിരിക്കുന്നത്. 

 

36

യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പിന്‍റെ രൂപകൽപ്പന. ശരിയായ ഉൽപ്പന്നം തെരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകള്‍ ഷോപ്പിന്‍റെ പ്രത്യേകതയായിരിക്കും. 

 

46

ലോകമെമ്പാടുമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ വാഗ്ദാനം ചെയ്യുന്നത്.  ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും സ്വർണ നാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളുമുണ്ടാകും.

 

56

2018 ലാണ് തിരുവനന്തപുരത്തെ പ്ലസ് മാക്സ് കമ്പനി നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് അടച്ചത്. യാത്രക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ആറ് കോടിയുടെ മദ്യക്കടത്ത് നടത്തിയ സംഭവത്തില്‍ സിബിഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഷോപ്പ് അടച്ചത്. 

 

66

ദുബായ് ആസ്ഥാനമായ അന്താരാഷ്ട്രാ ബ്രാന്‍ഡായ ഫ്ലെമിംഗോയും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്‍റെ നടത്തിപ്പ്. നേരത്തെ ഉണ്ടായിരുന്നിടത്ത് അന്താരാഷ്ട്രാ നിലവാരത്തില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ഷോപ്പ് ആരംഭിച്ചത്. 

 

click me!

Recommended Stories