'കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യം'; ഉറപ്പ് നല്‍കി മുഖ്യമന്ത്രി

First Published Dec 12, 2020, 8:11 PM IST

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒപ്പം കേരളത്തില്‍ കൊവിഡ് വാക്സിന്‍ എത്തിയാലുള്ള കാര്യങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിൽ ഇപ്പോൾ ഒരേ സമയം ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 60000 ൽ താഴെയാണ്. നാൽപത് ശതമാനത്തോളം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
undefined
തദ്ദേശ തെരഞ്ഞെടുപ്പ് രോഗകാരണമായോ എന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കഴിയണം. രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മരണ സംഖ്യ വളരെ കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴെ വന്നു.
undefined
തദ്ദേശ തെരഞ്ഞെടുപ്പ് രോഗ വ്യാപനം ഉണ്ടാക്കിയില്ലെങ്കിൽ ഈ ട്രെന്റ് തുടരും. അത് നമ്മുടെ ജാഗ്രതയുടെ കൂടി ഫലമാണ്.എല്ലാവരും അതിവ ജാഗ്രതയോടെ ഇടപെടണം. പോസ്റ്റ് കൊവിഡ് അവസ്ഥയെ കുറിച്ചും ജാഗ്രത ഉണ്ടാകണം.
undefined
രോഗ ബാധയ്ക്ക് ശേഷം മൂന്നാഴ്ചയോളം ശാരീരിക അവശത തുടരും. അതിന് ശേഷവും അനാരോഗ്യം ഉണ്ടെങ്കിൽ അത് ഗൗരവമായി എടുക്കണം. മൂന്ന് മാസത്തിലേറെ നീണ്ടു നിൽക്കുന്നെങ്കിൽ അത് ക്രോണിക്ക് കൊവിഡ് സിൻഡ്രോം ആണ്.
undefined
കൊവിഡാനന്തര അവസ്ഥ അനുഭവിക്കുന്നവര്‍ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണം. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് ആവശ്യമെങ്കിൽ കൊവിഡ് ടെസ്റ്റ് നടത്താൻ നിര്‍ദ്ദേശിച്ചു.
undefined
രോഗ വ്യാപനം ഉള്ള സ്ഥലത്ത് ഡ്യൂട്ടി ചെയ്യുന്നവര്‍ ബാരക്കിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം. മൂന്നാം ഘട്ടത്തിൽ 2911 ബൂത്തുകളാണ് പ്രശ്നബാധിതമായി ഉള്ളത്. ഇവിടങ്ങളിൽ പ്രത്യേക പട്രോളിംഗ് ഉണ്ടാകും. സമാനമായ സുരക്ഷ വോട്ടെണ്ണലിനും ഉണ്ടാക്കും.
undefined
സര്‍ക്കാര്‍ നേട്ടങ്ങൾ എണ്ണിപ്പറയുന്നില്ല. അത് നാട്ടിലെ ജനങ്ങളുടെ അനുഭവമാണ്, ഏറ്റവും ഒടുവിൽ കൊവിഡ് പ്രതിരോധവും നാം നല്ലരീതിയിൽ നടപ്പാക്കുന്നത് ജന പിന്തുണ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. സംഘടിതമായ അപവാദ പ്രചാരണങ്ങളെ മറികടന്ന് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുന്നത് ജനപിന്തുണ കൊണ്ടാണ്. എന്ത് ത്യാഗം സഹിച്ചും ഇതുമായി മുന്നോട്ട് പോകും.
undefined
അതേസമയം, കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
undefined
വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നൽകുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങൾക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
undefined
click me!