പരസ്യ പ്രചാരണം ഇന്ന് തീരും, കൊട്ടിക്കലാശം വൈകിട്ട്

Published : Apr 07, 2026, 10:21 AM IST

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി രണ്ട് നാളുകൾ കൂടി മാത്രം. പരസ്യപ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാനുള്ള അവസാന ഓട്ടത്തിൽ സ്ഥാനാർത്ഥികൾ. നാളെ നിശ്ശബ്ദ പ്രചാരണം.

PREV
18
പരസ്യ പ്രചാരണം ഇന്ന് തീരും, കൊട്ടിക്കലാശം വൈകിട്ട്

പരസ്യപ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്.

28
വൈകിട്ട് 6 മണി വരെ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിന്റെ സമയപരിധി വൈകിട്ട് 6 മണി വരെയായിരിക്കും. അതിനു ശേഷം ഒരു വിധത്തിലുമുള്ള പരസ്യ പ്രചാരണവും അനുവദിക്കില്ല.

38
48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിക്കണം

ഏപ്രിൽ 9 ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. സാധാരണയായി വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കുമെങ്കിൽ അതിന് രണ്ട് ദിവസം മുൻപ് വൈകുന്നേരം 6 മണിക്ക് കൊട്ടിക്കലാശം അവസാനിപ്പിക്കേണ്ടതുണ്ട്.

48
നാളെ നിശബ്ദ പ്രചാരണം

​തുടർന്ന് 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റേതാണ്.

58
മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങള്‍ പാടില്ല

ഈ സമയത്ത് പ്രകടനങ്ങളോ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ പാടില്ല. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം.

68
പൊലീസ് നിർദ്ദേശം

മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് വിവിധ പാർട്ടികൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് സംഘർഷത്തിന് കാരണമാകാതിരിക്കാൻ പൊലീസ് നിർദ്ദേശിക്കുന്ന റൂട്ടുകളും സമയവും പാലിക്കണം.

78
വോട്ടർമാരെ സ്വാധീനിക്കരുത്

​സോഷ്യൽ മീഡിയ വഴിയോ ടിവി ചാനലുകൾ വഴിയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ ഈ 48 മണിക്കൂർ സമയത്ത് പാടില്ലെന്നാണ്.

88
മദ്യ നിരോധനം

​വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂർ മദ്യ നിരോധനം ആയിരിക്കും.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories