കേരളത്തിൽ ഹോട്ട്സ്പോട്ടുകള്‍ അഞ്ഞൂറിനടുത്ത്; 1237 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : Jul 27, 2020, 10:38 PM ISTUpdated : Jul 27, 2020, 10:39 PM IST

സംസ്ഥാനത്ത് ഇന്ന് 702 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 9611 ആയി. ഇന്ന് 745 പേർ രോ​ഗമുക്തി നേടി. ഇന്ന് സമ്പർക്കരോ​ഗികളുടെ എണ്ണം 483 ആണ്. വിദേശത്ത് നിന്ന്  75 പേര്‍. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 91 പേര്‍, 43 ആരോഗ്യപ്രവര്‍ത്തകർക്കും രോഗം സ്ഥിരികരിച്ചു.   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,148 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.   അതേസമയം സംസ്ഥാനത്തെ ഹോട്ട്സ്പോര്‍ട്ടുകളുടെ എണ്ണം 495 ആയി വര്‍ധിച്ചു. ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടന്‍മേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധര്‍മ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ ജില്ലകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

PREV
128
കേരളത്തിൽ ഹോട്ട്സ്പോട്ടുകള്‍ അഞ്ഞൂറിനടുത്ത്; 1237 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി
228
328
428
528
628
728
828
928
1028
1128
1228
1328
1428
1528
1628
1728
1828
1928
2028
2128
2228
2328
2428
2528
2628
2728
2828
click me!

Recommended Stories