ആശ്വാസമേകുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി; വാക്സിന്‍ ഗവേഷണത്തിന് കേരളവും

First Published Nov 30, 2020, 7:52 PM IST

സംസ്ഥാനത്ത് ഇന്ന് 3382 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗബാധ സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകരാണ്. 21 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വലിയൊരു പ്രഖ്യാപനം കൂടെ മുഖ്യമന്ത്രി നടത്തി. കേരളത്തിൽ വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും നടത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തിൽ വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും നടത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
undefined
ചിക്കുൻ ഗുനിയയും ഡെങ്കിയും നിപയുമടക്ക പല വൈറൽ രോഗങ്ങളും പടർന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്
undefined
സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി സർക്കാർ കമ്മിറ്റിയെ നിയോഗിച്ചു.പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോണാണ് സമിതി അധ്യക്ഷൻ.
undefined
ലോകത്തിന്റെ പലഭാഗത്തായി ഇപ്പോൾ കൊവിഡ് വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കൊവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ.
undefined
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യപ്രവർത്തകായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുക. ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം മറ്റുള്ളവരിലേക്കെത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
undefined
സംസ്ഥാനത്ത് ആറ് ലക്ഷത്തിലധികം ആളുകൾ ഇതിനകം കൊവിഡ് ബാധിതരായിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളം ആളുകളും രോഗമുക്തി നേടി.
undefined
ഒക്ടോബർ മാസത്തിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ഇപ്പോൾ കുറഞ്ഞിരിക്കുന്നു.
undefined
പക്ഷേ രോഗികളുടെ എണ്ണം വർദ്ധിച്ച വേഗത്തിൽ രോഗമുക്തരുടെ എണ്ണ വർദ്ധിക്കുന്നില്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസമായി ഇടുക്കി വയനാട് കോട്ടയം തുടങ്ങിയ ജില്ലകളിൽ കേസ് കൂടുതലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
undefined
തെര‌ഞ്ഞെടുപ്പും മറ്റ് ചില ആഘോഷങ്ങളും നടക്കുന്ന സമയമായത് കൊണ്ട് കൊണ്ട് തന്നെ കൊവിഡ‍് പ്രതിരോധ നടപടികൾ കർശനമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് കൊവിഡ് സിൻഡ്രോം പലരിലും ഗുരുതരമാകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
സംസ്ഥാനത്ത് സജ്ജമാക്കിയ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ കൊവിഡ് മുക്തർ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
undefined
അതേസമയം, സംസ്ഥാനത്ത് ഇന്ന് 3382 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
undefined
2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകരാണ്. 21 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
undefined
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 24 മണിക്കൂറിനിടെ 34,689 സാമ്പിളുകള്‍ പരിശോധിച്ചു
undefined
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
undefined
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,770 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,094 പേര്‍ വീട്ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,676 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1481 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
undefined
undefined
undefined
undefined
undefined
click me!