ജലീലിനെ ഒളിച്ച് കടത്തിയ അനസ് ആര്; യെച്ചൂരി, ഉമ്മൻചാണ്ടി, ലീഗ്, ബിജെപി നേതാക്കളും! 15 ചിത്രങ്ങള്‍ സൗഹൃദം പറയും

First Published Sep 12, 2020, 11:17 PM IST

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കെ ടി ജലീൽ എന്തിന് ഒളിച്ച് പോയെന്ന ചോദ്യമാണ് പലതരം സംശയങ്ങള്‍ക്കും കാരണമായത്. ഇത്ര സുരക്ഷിതമായി ജലീൽ താമസിക്കാനടക്കം ആശ്രയിക്കുന്നത് ആരെയെന്നതാണ് മറ്റൊരു പ്രധാന ചോദ്യമായി ഉയര്‍ന്നത്. അരൂരിലെ വ്യവസായി എം എസ് അനസിലായിരുന്നു എല്ലാ ചോദ്യങ്ങളുടെയും ഉത്തരം എത്തിനിന്നത്

അനസിന്‍റെ തന്നെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ പറയും എത്ര വലിയ രാഷ്ട്രീയ സൗഹൃദമുള്ള വ്യക്തിയായിരുന്നു എന്ന്
undefined
ഒപ്പമുള്ള ചിത്രങ്ങൾ ഇക്കാലത്ത് ഒന്നിനും തെളിവല്ലെങ്കിലും കുപ്രസിദ്ധമായ ഒരു കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രി ചോദ്യം ചെയ്യലിന് വിധേയനാകുമ്പോൾ, അദ്ദേഹം മാധ്യമങ്ങളെയും ജനങ്ങളെയും ഒളിച്ച് പോകാൻ ആശ്രയിക്കുന്ന ഒരു വ്യക്തിയും വീടും, അയാളുടെ ബന്ധങ്ങളും സംശയാസ്പദമാണ്
undefined
മന്ത്രി ജലീൽ ഒളിവിൽ താമസിച്ചത്, അതങ്ങനെ തന്നെ പറയാനേ നിവൃത്തിയുള്ളൂ, ആരുടെ വീട്ടിലാണെന്ന് കേരളമറിയണം
undefined
അരൂരിലെ വ്യവസായി എം എസ് അനസാണ് ജലീലിന് വേണ്ട സഹായമെല്ലാം ചെയ്തത്
undefined
ചോദ്യം ചെയ്യലിന് ഹാജരാകാൻ വേണ്ട സഹായങ്ങളെല്ലാം അനസ് ഒരുക്കി
undefined
ചെറുകിട ചെമ്മീൻ വ്യവസായി ആയി തുടങ്ങി. ആയുർവേദ മരുന്ന് വ്യവസായത്തിൽ ചെറുകിടക്കാരനായി നിന്ന് വൻകിടക്കാരനായ ചരിത്രമാണ് അനസിന്‍റേത്
undefined
ചിത്രങ്ങള്‍ പറയും അനസിന്‍റെ ബന്ധങ്ങളുടെ ആഴം
undefined
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം
undefined
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി
undefined
സി പി ഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ
undefined
ജലീലിന്‍റെ മുൻപാർട്ടിയായ ലീഗില്‍ നിന്ന് എം കെ മുനീർ
undefined
ജലീൽ കള്ളക്കടത്തുകാരനൊപ്പം ഒളിവിൽ താമസിച്ചുവെന്ന് ആരോപിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പാർട്ടിയില്‍ നിന്നുള്ള പി കെ കൃഷ്ണദാസ്
undefined
ജലീലിനെ തുടക്കം മുതൽ വിമർശിക്കുന്ന റവല്യൂഷണറി പാർട്ടി നേതാവ് എൻ കെ പ്രേമചന്ദ്രനൊപ്പവും അനസുണ്ട്
undefined
ആമുഖങ്ങളാവശ്യമില്ലാത്ത കേരളത്തിന്‍റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അനസിന്‍റെ പരിചയക്കാരൻ തന്നെ
undefined
ജലീലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട്പതിവില്ലാത്ത വിധംക്ഷോഭിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി
undefined
ഈ ചിത്രങ്ങൾ കൊണ്ട് ഒന്നേ ആകെ പറയാൻ ശ്രമിക്കുന്നുള്ളൂ. കെ ടി ജലീലിനെ ഒളിവിൽ താമസിപ്പിച്ചയാൾക്ക് എല്ലാ രാഷ്ട്രീയക്കാരുമായും അടുപ്പമുണ്ട്
undefined
click me!