രാത്രിയിലുണ്ടായ അപ്രതീക്ഷിത ദുരന്തം; കണ്ണഞ്ചേരില്‍ ഒരാളുടെ ജീവനെടുത്ത് തകര്‍‌ന്ന് വീണ കെട്ടിടം

Published : Oct 22, 2020, 11:16 PM IST

കോഴിക്കോടിനെ നടുക്കി കണ്ണഞ്ചേരിയില്‍ തകര്‍ന്ന് വീണ ഇരുനിലകെട്ടിടത്തിനടിയില്‍പ്പെട്ട ഒരാളുടെ ജീവന്‍ പൊലിഞ്ഞു. ഫയര്‍ ഫോഴസ് രക്ഷപ്പെടുത്തിയ അറുപത്തിനാലുകാരനായ എന്‍ വി രാമചന്ദ്രൻ ആണ് മരിച്ചത്. രാമചന്ദ്രന്‍റെ ഫാൻസി കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു. കോഴിക്കോട് കണ്ണഞ്ചേരി ക്ഷേത്രത്തിന് സമീപം കെട്ടിടം തകർന്നു വീണു അപകടം ഉണ്ടായത്. രാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ നടുക്കത്തിലാണ് കണ്ണഞ്ചേരിക്കാര്‍. ചിത്രങ്ങള്‍

PREV
19
രാത്രിയിലുണ്ടായ അപ്രതീക്ഷിത ദുരന്തം; കണ്ണഞ്ചേരില്‍ ഒരാളുടെ ജീവനെടുത്ത് തകര്‍‌ന്ന് വീണ കെട്ടിടം

നാടിനെ നടുക്കിയ ദുരന്തം
കോഴിക്കോട് കണ്ണഞ്ചേരി ക്ഷേത്രത്തിന് സമീപം  ഗവർണമെന്‍റ് യുപി സ്കൂളിന് എതിർ വശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നു വീണത്. 

29

ഫാന്‍സി കടയുടെ ഗോഡൌണ്‍
കണ്ണഞ്ചേരി സ്വദേശിയായ എന്‍വി രാമചന്ദ്രന്‍റെ ഫാൻസി കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു. 

39

രക്ഷപ്പെടുത്തിയ ആള്‍ മരിച്ചു
കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ ഗോഡൌണില്‍ രാമചന്ദ്രനുണ്ടായിരുന്നു. മീഞ്ചന്ത ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്. എന്നാര്‍ രാമചന്ദ്രന്‍ മരണപ്പെട്ടു. 
 
49

തിരച്ചില്‍ തുടരുന്നു
കെട്ടി അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാൾ കൂടി കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയത്തിൽ തെരച്ചിൽ തുടരുകയാണ്.

59

പഴയ കെട്ടിടം
കാലപ്പഴകം മൂലം ജീര്‍ണ്ണാവസ്ഥയിൽ ആയിരുന്നു ഇരുനില കെട്ടിടം.  50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിത്.

69

സംഭവം നടന്നത് രാത്രി
രാത്രി 8 മണിയോടെയാണ് കെട്ടിടം തകർന്നു വീണത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി

79

കൊവിഡും വില്ലനായി
കണ്ടെയ്മെന്‍റ് സോണിലാണ് കെട്ടിടം തകര്‍ന്ന് വീണ കണ്ണഞ്ചേരി. ഇവിടേത്ത് യാത്രാ നിയന്ത്രണങ്ങളുള്ളതും  രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
 
89

കെട്ടിടം വീണത്  റോഡിലേക്ക്
ദേശീയപാതയെ കോഴിക്കോട് മിനി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന കണഞ്ചേരി - തിരുവണ്ണൂർ റോഡിലേക്ക് ആണ് കെട്ടിടം നിലം പതിച്ചത്. 
 
99

ഗതാഗതം തടസപ്പെട്ടു
രാത്രി സമയം ആയതിനാൽ റോഡിൽ തിരക്ക് ഇല്ലാതിരുന്നതിനാൽ വലിയ ആൾനാശം ഒഴിവായി. നിലവിൽ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്
 
click me!

Recommended Stories