ടീം പിണറായി 2.0 ; ഇവര്‍ രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍

First Published May 18, 2021, 7:20 PM IST

20 -ാം തിയതി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും എ കെ ശശീന്ദ്രനുമൊഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിക്കുകയും ലോകത്തിന്‍റെ തന്നെ പ്രശംസകളേറ്റുവാങ്ങുകയും ചെയ്ത കെ കെ ശൈലജ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ മന്ത്രിസഭയിലുണ്ടാകില്ല. എന്നാല്‍ അവര്‍ പാര്‍ട്ടി വിപ്പായിരിക്കും. 21 പേരടങ്ങുന്നതാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പിണറായി വിജയനും എ കെ ശശീന്ദ്രനും മാത്രമാണ് തുടര്‍ മന്ത്രിസ്ഥാനം ലഭിച്ചവര്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1964 ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രിയായി ചിഞ്ചുറാണിയെത്തും. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസ്, ജെഡിഎസ്, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍‌ക്ക് ഓരോമന്ത്രിസ്ഥാനവുമാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്. 
 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!