അശ്ലീല വീഡിയോ, മുഖത്തടി; പൊലീസ് കേസിന് പിന്നാലെ വിജയ് പി നായര്‍ക്ക് പുതിയ കുരുക്ക്

First Published Sep 27, 2020, 9:35 PM IST

കഴിഞ്ഞ ദിവസമാണ് സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്ന ഡോ. വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ പിടികൂടി കയ്യേറ്റം ചെയ്തത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ വിജയ് പി നായര്‍ സ്ത്രീകളെ അവഹേളിച്ച് വീഡിയോ പ്രചിപ്പിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. 

ഇയാളെ ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ പിന്തുണച്ച് ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ വിജയ് പി നായര്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല എന്നാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് എന്ന സംഘടനയുടെ മലബാര്‍ റീജിയണ്‍ പറയുന്നത്. ആരാണ് വിജയ് പി നായര്‍, സംഭവിച്ചതെന്ത്- ചിത്രങ്ങളിലൂടെ...
 

വിജയ് പി നായരുടെ വിദ്യാഭ്യാസവും ചാനലുംതമിഴ്നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി നായര്‍ വെള്ളായണി സ്വദേശിയാണ്. ഇത്തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വിട്രിക്സ് സീൻ എന്ന യൂട്യൂബ് ചാനലിന് ഇരുപത്തി അയ്യാരത്തിലേറെ ഫോളോവേഴ്സ് ഉണ്ട്.
undefined
സൈക്കോളജിസ്റ്റ്സ് അല്ലെന്ന് സംഘടനഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (IACP) ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഏക പ്രഫഷണൽ സംഘടനയാണ്. വിജയ് പി നായര്‍ സൈക്കോളജിസ്റ്റ് അല്ല, ഞങ്ങളുടെ അംഗമല്ല- അസോസിയേഷന്‍ പറയുന്നു.
undefined
നിയമ നടപടി നേരിടേണ്ടി വരുംക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങി.
undefined
രജിസ്ട്രേഷനില്ലാത്ത ഡോക്ടര്‍ ?വിജയ് പി നായര്‍ക്ക് റിഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷനില്ലെന്ന് അസോസിയേഷന്‍ പറയുന്നത്. കൌണ്‍സിലില്‍ രജിസ്ട്രേഷനില്ലാതെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കാനിവില്ല വിജയ് പി നായര്‍ക്ക് രജിസ്ട്രേഷനില്ല.
undefined
ഡോക്ടറേറ്റ് വ്യാജമോ ?അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച യൂട്യൂബറുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യുജിസി അംഗീകാരമില്ലാത്ത കടലാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് വിജയ് പി നായര്‍ക്ക് ഡോക്ടറേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍
undefined
ലക്ഷങ്ങള്‍ കണ്ട വീഡിയോകള്‍സാംസ്കാരിക കേരളത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള മോശം പ്രയോഗങ്ങളോടുകൂടി വിജയ് പി നായര്‍ യൂ ട്യൂബിലിട്ട വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വീഡിയോ വൈറലായതോടെ പരാതി ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല, ഇതിന് ശേഷമാണ് ഭാഗ്യക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായരുടെ താമസ സ്ഥലത്തെത്തി മര്‍ദ്ദിച്ചത്.
undefined
വിവാദമായതോടെ പൊലീസ് കേസെടുത്തുസ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്ത
undefined
ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മന്ത്രിയുംസമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും പിന്തുണ നല്‍കുന്നുവെന്ന് മന്ത്രി.
undefined
click me!