ഓൺലൈനായി സാധനങ്ങൾ വാങ്ങാനായി നൽകുന്ന ഓർഡറുകളിൽ പലപ്പോഴും പാളിച്ചകൾ സംഭവിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ഒരു സംഭവമാണ് കോട്ടയത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രശസ്ത വെബ്സൈറ്റായ ആമസോണിൽ ഓർഡർ നൽകിയ കോട്ടയം പൈക സ്വദേശി ഡോൺ ടോമിനാണ് ദുരനുഭവം ഉണ്ടായത്. ഡോൺ ടോം ആമസോണിൽ ലാപ്ടോപ്പായിരുന്നു ഓർഡർ ചെയ്തത്. ദിവസങ്ങൾക്ക് ശേഷം പാഴ്സൽ ലഭിച്ചപ്പോൾ സന്തോഷത്തോടെ തുറന്നുനോക്കിയ ഡോണിനുണ്ടായത് കടുത്ത നിരാശയാണ്.
26
ലാപ്ടോപ്പിന് പകരം കല്ലും തുണിയും
ലാപ്ടോപ്പ് എന്ന പേരിൽ എത്തിയ പാഴ്സലിനുള്ളിൽ വെറും കല്ലും തുണിയുമായിരുന്നു ഉണ്ടായിരുന്നത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലാപ്ടോപ്പ് ഡോൺ ഓര്‍ഡര്‍ നൽകിയത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്തത്. കാര്‍ഡ്ബോര്‍ഡിൽ വൃത്തിയായി പൊതിഞ്ഞാണ് കല്ലും തുണികളും എത്തിയത്.
36
അമസോൺ അധികൃതർക്ക് പരാതി നൽകി യുവാവ്
ലെനോവോയുടെ ThinkPad E14 എന്ന ലാപ്ടോപ്പാണ് യുവാവ് ഓര്‍ഡര്‍ ചെയ്തത്. പാഴ്സലിലെ കല്ലിന്റെയും തുണിയുടെയും ചിത്രമടക്കം ഉൾപ്പെടുത്തിക്കൊണ്ട് ഡോൺ, അമസോൺ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
ആമസോണുമായി ബന്ധപ്പെട്ടപ്പോൾ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഫെബ്രുവരി 23ന് ബന്ധപ്പെടുമെന്നും അപ്പോൾ റീഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാമെന്നുമാണ് പറഞ്ഞത്. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നൽകിയിട്ടുണ്ട്.
56
ഓൺലൈൻ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് ആശങ്ക
എവിടെയാണ് തിരിമറി നടന്നതെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നുമെല്ലാമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഏതായാലും പതിവായി ഓൺലൈൻ പര്‍ച്ചേസ് നടത്തുന്നവരെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
66
വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam