പക്ഷിപ്പനി: പരപ്പനങ്ങാടിയില്‍ വളര്‍ത്തുപക്ഷികളെ കൊന്നു തുടങ്ങി ; ചിത്രങ്ങള്‍ കാണാം

Published : Mar 16, 2020, 03:10 PM IST

മനുഷ്യരില്‍ കൊറോണാ വൈറസ് വ്യാപനം ആശങ്കയുയര്‍ത്തുമ്പോള്‍ വളര്‍ത്തു പക്ഷികളില്‍ ആശങ്കയുയര്‍ത്തി പക്ഷിപ്പനിയും വ്യാപിക്കുന്നു. കൊറോണാ വ്യാപനത്തെ തടയിടാനായി നിരീക്ഷണവും പരിശോധനകളും കൈകഴുകലും സാമൂഹിക അകലവും പാലിക്കുമ്പോള്‍ പക്ഷികളില്‍ പടരുന്ന പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗമില്ലാതെ നില്‍ക്കുകയാണ് ഭരണകൂടം. പക്ഷി പനിയുടെ വ്യാപനം നടയുന്നതിനുള്ള ഏക മാര്‍ഗ്ഗം പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നുകളയുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിനോദ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

PREV
111
പക്ഷിപ്പനി: പരപ്പനങ്ങാടിയില്‍ വളര്‍ത്തുപക്ഷികളെ കൊന്നു തുടങ്ങി ; ചിത്രങ്ങള്‍ കാണാം
പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിൽ കോഴികളേയും താറാവുകളേയും വളർത്തു പക്ഷികളേയുമാണ് ഇന്ന് കൊന്നു തുടങ്ങിയത്.

211
പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലേയും ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള പ്രദേശങ്ങളിലേയും കോഴികളേയും താറാവുകളേയും വളർത്തു പക്ഷികളേയുമാണ് കൊല്ലുന്നത്.

311
പാലത്തിങ്ങലിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി.

411
ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്ക്കരിക്കുന്നത്.

511
മൂന്നുദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാണ് ടീമിനോട് നിർദ്ദേശിച്ചിട്ടുള്ളത്.

611
പ്രദേശത്തുനിന്നും കോഴികളേയും പക്ഷികളേയും മാറ്റുന്നത് തടയാൻ മോട്ടോര്‍വാഹന വകുപ്പും പൊലീസും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

711
ഒരു കാരണവശാലും പക്ഷിപ്പനി ജാഗ്രത മേഖലകളില്‍ വളര്‍ത്തുന്ന കോഴികളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

811
പക്ഷിപ്പനി ഭീതി കൂടി എത്തിയതോടെ വയനാട്ടിലെ ഇറച്ചിക്കോഴി കർഷകർ പ്രതിസന്ധിയിൽ. വില കൂപ്പുകുത്തിയതോടെ മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ.

911
പക്ഷിപ്പനി നിയന്ത്രണവിധേയമായെങ്കിലും കോഴികളെ എത്രയും വേഗം വിറ്റഴിച്ച് നഷ്ടതോത് കുറക്കുകയാണ് പലരും.

1011
ഇതിനായി ഫാമുടമകൾ നടത്തുന്ന മത്സരവും അയൽസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കോഴികളെ ഇറക്കുമതി ചെയ്യുന്നതുമാണ് വില ഇത്രയും കുറയാൻ കാരണം.

1111
കൊവിഡ് ഭീതിയെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിലെ വൻകിട ഇറച്ചിക്കോഴി കമ്പനികളുടെ വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചിരിക്കുകയാണ്.

click me!

Recommended Stories