വയനാട്: കോരിച്ചൊരിയുന്ന മഴയത്തും പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കി അഗ്‌നിശമനസേന

First Published Mar 24, 2020, 8:18 PM IST

വയനാട് വിവിധ മേഖലകളില്‍ അണുവിമുക്തമാക്കുന്ന നടപടി പുരോഗമിക്കുന്നു. ഇന്നലെ വൈത്തിരി മുതല്‍ കല്‍പ്പറ്റവരെയുള്ള സ്ഥലങ്ങള്‍ അണുവിമുക്തമാക്കി. ഇന്ന് കല്‍പ്പറ്റ മുതല്‍ മീനങ്ങാടി വരെയുള്ള ഭാഗവും അണുവിമുക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

 

ക്ലോറിന്‍ കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് അണുവിമുക്തമാക്കുന്നത്.
undefined
കോരിച്ചൊരിയുന്ന മഴയത്തും ആളുകള്‍ പലയിടങ്ങളിലായി കൂട്ടം കൂടുന്ന സാഹചര്യമുണ്ടായിരുന്നു.
undefined
ഇതേ തുടര്‍ന്ന് മഴയത്തും അണുവിമുക്തമാക്കല്‍ തുടരുകയായിരുന്നു.
undefined
undefined
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ക്ലോറിന്‍ കലര്‍ത്തിയ വെള്ളമുപയോഗിച്ച് പൊതുഇടങ്ങള്‍ അണുവിമുക്തമാക്കുന്നത്.
undefined
undefined
undefined
ബസ്സ്റ്റാന്‍്, ആശുപത്രി ഇരിപ്പിടങ്ങള്‍, പൊതു ഇരിപ്പിടങ്ങള്‍, പൊതു വഴികള്‍, പൊതുവാഹനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും അണുവിമുക്തമാക്കിയത്.
undefined
undefined
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അണുവിമുക്ത പരിപാടി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഫയര്‍ഫോഴ്‌സ് ചെയ്യുന്നുണ്ട്.
undefined
മഴയുള്ളപ്പോള്‍ ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന കെട്ടിടങ്ങളുടെ ഉള്‍വശമാണ് പ്രധാനമായും അണുവിമുക്തമാക്കിയത്.
undefined
ഇത്തരത്തില്‍ നഗരം അണുവിമുക്തമാക്കുന്നത് കൊറോണാവൈറസിന്റെ സമൂഹവ്യാപനം തടയാന്‍ സാഹായിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ പറഞ്ഞു.
undefined
click me!