ആശങ്ക വേണ്ട; വയനാട്ടിലുള്ളത് വെട്ടുക്കിളിയല്ല പുല്‍ച്ചാടിയെന്ന് വിദഗ്ദര്‍

First Published May 27, 2020, 2:11 PM IST

വയനാട്ടിലെ തോട്ടങ്ങളിലെ പുല്‍ചാടി കൂട്ടങ്ങള്‍  കർഷകർക്ക് ആശങ്കയാകുന്നു. എന്നാല്‍, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വയനാട്ടിലെ പ്രാണികൾ വെട്ടുകിളികളെപോലെ വിളകൾ നശിപ്പിക്കുന്ന സ്വഭാവമുള്ളവയല്ലെന്നും വിദഗ്ധർ അവകാശപ്പെടുന്നു. വയനാട്ടില്‍ പുല്‍പ്പള്ളി വേലിയമ്പത്താണ് എട്ടേക്കറോളം സ്ഥലത്താണ് പുല്‍ചാടികളെ ഈ വർഷം വ്യാപകമായി കണ്ടെത്തിയത്. മാർച്ച് മാസം മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ ഇവ ചെടികളുടെയും മരങ്ങളുടെയും ഇലകൾ  തിന്നുതീര്‍ക്കുകയണെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി വയനാട്ടില്‍ ഇത്തരം പ്രാണികളുടെ സാന്നിധ്യമുണ്ടെങ്കിലും ഇത്രയധികം പുല്‍ച്ചാടികളെ ആദ്യമായാണ് ഒരുമിച്ച് കാണുന്നതെന്ന് കർഷകർ പറയുന്നു. ഇവ വിളകൾ വ്യാപകമായി തിന്ന് നശിപ്പിക്കുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക.

പുല്‍ചാടികൾ നിലവില്‍ തേക്ക് മരങ്ങളിലേക്ക് ചേക്കെറിയിട്ടുണ്ട്. കുറേയെണ്ണം മറ്റിടങ്ങളിലേക്ക് പോയി. ഇവ ഇപ്പോള്‍ തേക്കിന്‍റെ ഇലകൾ മാത്രമാണ് തിന്നുന്നത്. ആവശ്യമെങ്കില്‍ ഇവയെ കീടനാശിനി ഉപയോഗിച്ച് നശിപ്പിക്കാമെന്നാണ് കോഫി ബോർഡ് അധികൃതരുൾപ്പെടെ പറയുന്നത്.
undefined
എന്നാല്‍, വേലിയമ്പത്ത് ഇപ്പോൾ കണ്ട വെട്ടുകിളികൾ അപകടകാരികളല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക്ഡൗൺ കാലത്ത് തോട്ടങ്ങളില്‍ മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞതിനാലും, കാലാവസ്ഥ അനുകൂലമായപ്പോഴും കൂടുതലായി മുട്ടവിരിഞ്ഞുണ്ടായതാണിവ.
undefined
ഇവ വിളകൾ തിന്നു നശിപ്പിക്കില്ല, കീടനാശിനി ഉപയോഗിച്ച് ഇവയെ തുരത്തേണ്ട ആവശ്യമില്ലെന്നും പരിസ്ഥിതി ഗവേഷകനായ ധനീഷ് ഭാസ്കര്‍ പറഞ്ഞു.
undefined
ലോക്ഡൗണിന് മുമ്പുള്ള കാലങ്ങളില്‍ മണ്ണില്‍ പണിയെടുക്കുമ്പോള്‍ പുറത്ത് വരുന്ന ഇവയുടെ മുട്ടകള്‍ ഉറുമ്പുകളും പക്ഷികളും ഭക്ഷിക്കുന്നു. ഇങ്ങനെ പ്രകൃതി തന്നെ ഇവയുടെ വംശവര്‍ദ്ധന തടയുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ലോക്ഡൗണായതിനാല്‍ മണ്ണിളക്കിയുള്ള കാര്‍ഷിക ജോലികള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
undefined
മാത്രമല്ല ഇവയ്ക്ക് വിരിഞ്ഞിറങ്ങുവാന്‍ അനുയോജ്യമായ കാലാവസ്ഥയുണ്ടായതും ഇവയുടെ വംശവര്‍ദ്ധനവിന് കാരണമായി.
undefined
വംശനാശ ഭീഷണി നേരിടുന്ന ഇത്തരം പുല്‍ചാടികളെ നശിപ്പിച്ചാല്‍ ആവാസവ്യവസ്ഥയെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നും ധനീഷ് ഭാസ്കര്‍ ഓർമപ്പെടുത്തുന്നു.
undefined
കമ്മീഷന്‍ ഓഫ് ദ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ കമ്മീഷന്‍റെ പുല്‍ച്ചാടി പ്രത്യേക പഠന വിഭാഗം അംഗമാണ് ധനീഷ് ഭാസ്കര്‍. വയനാട്ടില്‍ കണ്ടെത്തിയത് പൈഗര്‍ഗോമോര്‍ഫൈഡെ കുടുംബത്തില്‍പ്പെട്ട ഒളാര്‍ക്കിസ് മിലിയാരിസ് ഇനമാണിവ.
undefined
ഇവ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ വെട്ടുക്കിളി വംശത്തില്‍പ്പെട്ടവയല്ല. വെട്ടുക്കിളികള്‍ അക്രിഡൈഡേ ഓര്‍ത്തോപെട്ര - സീലിഫെറ എന്ന കുടുംബത്തില്‍പ്പെടുന്നവയാണ്. ഈ കുടുംബത്തില്‍പ്പെടുന്ന പുല്‍ച്ചാടികളെല്ലാം വെട്ടുക്കിളികളല്ലെന്നും ധനീഷ് പറഞ്ഞു.
undefined
undefined
മണ്ണിനടിയില്‍ കിടക്കുന്ന മുട്ട അനുകൂലകാലാവസ്ഥയില്‍ വിരിഞ്ഞ് പുറത്തിറങ്ങുന്ന ഇവ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ചിറകുള്ള വലിയ പുല്‍ച്ചാടിക്കൂട്ടമായിമാറും.
undefined
ജീവചക്രത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഇലകള്‍ തിന്നുന്ന ഇവ രണ്ടാം ഘട്ടത്തില്‍ കൂട്ടം വിട്ട് ഒറ്റയ്ക്ക് സഞ്ചാരം തുടങ്ങും.ഇത് കൊണ്ട് തന്നെ ഇവ ഉത്തരേന്ത്യയില്‍ കണ്ട് വരുന്നവയെ പോലെ അപകടകാരികളെല്ലെന്നും ധനീഷ് ഭാസ്കര്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു.
undefined
വെട്ടുകിളികൾ ACRIDIDAE (ORTHOPTERA: CAELIFERA) എന്ന ഫാമിലിയിൽപ്പെടുന്നവയാണ്. എന്നാൽ ഈ ഫാമിലിയിൽ വരുന്ന പുൽച്ചാടികൾ എല്ലാം വെട്ടുകിളികളും അല്ല. പുൽച്ചാടികളും വെട്ടുകിളികളും തമ്മിൽ ഉള്ള പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് വ്യത്യാസമുള്ളത്.
undefined
ഒന്ന് - അനുകൂല സാഹചര്യങ്ങളിൽ മണ്ണിനടിയിലെ മുട്ടകൾ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുൽച്ചാടിക്കൂട്ടങ്ങൾ (Hopper Bands) എല്ലാ ചെടികളുടെ ഇലകളും ഭക്ഷണമാക്കാറുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇവ ചിറകുള്ള വലിയ പുൽച്ചാടിക്കുട്ടങ്ങൾ ആവുകയും ഇതേ Polyphagous ഭക്ഷണരീതിയോടുകൂടെ തന്നെ ഇവ ഒരുമിച്ച് ഒരേ ദിശയിലേക്ക് ദേശാടനം നടത്തുകയും ചെയ്യും.
undefined
രണ്ട് - സാധാരണയായി ഒറ്റക്കുള്ള ചെറിയ കൂട്ടങ്ങളായി കാണുന്ന ഇവ, അനുകൂലസാഹചര്യങ്ങളിൽ മുട്ടകൾ ഒരുമിച്ചു വിരിഞ്ഞിറങ്ങുമ്പോൾ വലിയ കൂട്ടങ്ങളാവുകയും, ഇവയുടെ നിറം (Polyphenism), പെരുമാറ്റം (Behaviour), രൂപാന്തരീകരണം (Morphology), അന്തര്‍ഗ്രന്ഥി സ്രാവം (Serotinin secretion), ജീവിത ചരിത്ര സവിശേഷതകൾ (Life-history traits) എന്നിവയിൽ സാരമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും.
undefined
ഇത് SOLITARY PHASE -ൽ നിന്നും Geregarious - Migratory Phase -ലേക്ക് ഉള്ള പരിവർത്തനത്തിന് കാരണമാകും. ഇത്തരം പരിവർത്തനത്തിനു വിധേയമാകുന്ന പുൽച്ചാടികൾ കൂടുതൽ അപകടകാരികളായി മാറാറുണ്ട്. വടക്കു - പടിഞ്ഞാറൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇപ്പോൾ കണ്ട് വരുന്നത് ഇത്തരത്തിലുള്ളവയാണ് (Desert locust (Schistocerca gregaria).
undefined
ഇത്തരം വെട്ടുക്കിളി സ്വഭാവ സവിശേഷത കാണിക്കുന്ന പുൽച്ചാടികൾ വളരെ കുറച്ചെണ്ണമേ ഉള്ളു, എല്ലാ പുൽച്ചാടികളും വെട്ടുകിളികൾ എന്ന വിളിപ്പേർ അർഹിക്കുന്നവയല്ലെന്നതാണ്. ഇതാണ് വയനാട്ടിലെ തെറ്റിദ്ധാരണക്ക് കാരണമെന്നും ധനീഷ് പറയുന്നു.
undefined
വയനാട്ടിൽ കണ്ടുവരുന്നത് Aularches miliaris (Spotted coffee Grasshopper) ന്‍റെ കുട്ടികൂട്ടം (nymphs) ആണ്. ഇവയെ സാധാരണ വിളിച്ചുവരുന്നത് കാപ്പി പുല്‍ച്ചാടി (Coffee locust ) എന്നാണ്. മുകളിൽ പറഞ്ഞ രണ്ട് പരിവർത്തനങ്ങളും ഒരു ജീവിതാവസ്ഥയിലും ഇവയിൽ നടക്കുന്നതായി പഠനം ഇല്ല.
undefined
1939 - ല്‍ തിരുവിതാംകൂര്‍ ഭാഗത്ത് ഇവയെ വലിയകൂട്ടമായി കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് ഇവയെ ഇത്രവലിയ കൂട്ടമായി കണ്ടെത്തിയിരുന്നില്ല. കൂട്ടമായുള്ള ദേശാടന സ്വഭാവവും ഇവയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.
undefined
ലോകത്ത് 28000 നു മുകളിൽ പുൽച്ചാടികൾ ഉള്ളതിൽ വെറും 500 എണ്ണം മാത്രമാണ് കീടം എന്ന വിഭാഗത്തിൽ പെടുന്നുള്ളു അതിൽത്തന്നെ ഏറ്റവും അപകടകാരികൾ എന്ന വിഭാഗത്തിൽ വരുന്നത് വെറും 50 എണ്ണം മാത്രമാണ്. ഇ പട്ടികയിൽ ഒന്നും Aularches miliaris വരുന്നില്ലെന്നും ധനീഷ് വിശദീകരിച്ചു.
undefined
undefined
undefined
click me!